മലദ്വാരത്തിൽ ഒളിപ്പിച്ച നിലയിൽ എംഡിഎംഎ: സുൽത്താൻ ബത്തേരിയിൽ വൻ ലഹരി വേട്ട

JUNE 16, 2026, 8:58 PM

കൽപ്പറ്റ: വയനാട് സുൽത്താൻ ബത്തേരിയിൽ വൻ ലഹരി വേട്ട. 

മലദ്വാരത്തിൽ ഒളിപ്പിച്ച നിലയിൽ എംഡിഎംഎ കടത്താൻ ശ്രമിച്ച കോഴിക്കോട് പരപ്പൻപൊയിൽ സ്വദേശി സനീഷ് കുമാറാണ് അറസ്റ്റിലായത്.  64 ഗ്രാം എംഡിഎംഎയാണ് ഇയാളിൽ നിന്ന് പിടിച്ചെടുത്തത്.

ജില്ലാ പൊലീസ് മേധാവിയുടെ ലഹരി വിരുദ്ധ സ്‌ക്വാഡും ബത്തേരി പൊലീസും ചേർന്നാണ് ഇയാളെ പിടികൂടിയത്.

vachakam
vachakam
vachakam

വയനാട് ജില്ലാ പൊലീസ് മേധാവിക്കും ലഹരി വിരുദ്ധ സ്‌കോഡിനും ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.

കർണാടകയിൽ നിന്ന് സുൽത്താൻ ബത്തേരിയിലേക്ക് വരികയായിരുന്ന കെഎസ്ആർടിസി ബസിലെ യാത്രക്കാരനായിരുന്നു സനീഷ്. കോട്ടക്കുന്ന് വെച്ച് നടത്തിയ പരിശോധനയിലാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. പിന്നീട് ചെയ്ത ചോദ്യം ചെയ്യലിലാണ് ശരീരത്തിൽ ഒളിപ്പിച്ച നിലയിൽ ലഹരി കണ്ടെത്തിയത്. ആശുപത്രിയിൽ നടത്തിയ സ്‌കാനിംഗിൽ വയറ്റിനുള്ളിലെ ലഹരി പാക്കറ്റ് കണ്ടെത്തി. വിദഗ്ധ പരിശോധനയ്ക്കായി ഇയാളെ മാനന്തവാടി മെഡിക്കൽ കോളേജിലേക്ക് മാറ്റിയിരിക്കുകയാണ്.


vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam