പാലക്കാട്: പൂച്ചയെ കൊന്ന് കഷ്ണങ്ങളാക്കി ദൃശ്യങ്ങൾ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത സംഭവത്തിൽ യുവാവിനെതിരെ ചെർപ്പുളശേരി പോലീസ് കേസെടുത്തു.
മൃഗങ്ങളോടുള്ള ക്രൂരത തടയൽ വകുപ്പ് ചുമത്തിയാണ് കേസ്. ചെർപ്പുളശ്ശേരി മടത്തിപറമ്പ് സ്വദേശി ഷജീറിനെതിരെയാണ് കേസെടുത്തത്.
ഷജീർ ടൂൾ എന്ന ഇൻസ്റ്റാഗ്രാം പ്രൊഫൈലിലാണ് സ്റ്റോറി പ്രത്യക്ഷപ്പെട്ടത്. ദുഃഖകരമായ പശ്ചാത്തല സംഗീതം ഉൾപ്പെടെ വെച്ചാണ് ദൃശ്യങ്ങൾ പോസ്റ്റ് ചെയ്തത്.
ദൃശ്യങ്ങൾ പ്രചരിച്ചതോടെ യുവാവിനെതിരെ നടപടിയെടുക്കണമെന്ന് ആവശ്യമുയർന്നിരുന്നു.
ലോറി ഡ്രൈവറായ ഷജീർ പൂച്ചയ്ക്ക് ആദ്യം ഭക്ഷണം നൽകുകയും പിന്നീട് അതിനെ കൊന്ന് തലയും അവയവങ്ങളും വേർതിരിച്ച് ഇറച്ചി ജാക്കി ലിവർ കൊണ്ട് അടിച്ചു പരത്തിയ ശേഷം ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്യുകയായിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്