പാലക്കാട്: ഹോട്ടൽ പരിശോധനയിൽ എൽഡിഎഫ് സ്ഥാനാർഥി പി.സരിന്റെ വാദങ്ങളെ തള്ളി സിപിഎം ജില്ലാ സെക്രട്ടറി ഇ.എൻ സുരേഷ് ബാബു.
പാതിരാ റെയ്ഡ് ഷാഫി പറമ്പിലിന്റെ നാടകമെന്ന സരിന്റെ പ്രസ്താവന പാർട്ടി നിലപാടല്ലെന്നാണ് ഇഎൻ സുരേഷ് ബാബു പറഞ്ഞത്.
പാർട്ടി നിലപാട് സരിൻ പറഞ്ഞതല്ല. ഷാഫി പറമ്പിലിന്റെ എല്ലാ കള്ളക്കളിയും അറിയുന്നതുകൊണ്ടാണ് സരിൻ ഷാഫിയെ കുറിച്ച് അങ്ങനെ പറഞ്ഞതെന്നും ജില്ലാ സെക്രട്ടറി കൂട്ടിച്ചേര്‍ത്തു.
ഇല്ലാത്ത വിഷയം ഉണ്ടാക്കിയെടുത്ത് താല്‍ക്കാലിക ലാഭം ഉണ്ടാക്കാനുള്ള ഷാഫിയുടെ മാസ്റ്റര്‍ പ്ലാന്‍ ആകാനാണ് സാധ്യത. ബിജെപി–സിപിഎം ബന്ധമെന്ന പുകമറ സൃഷ്ടിക്കാനാണിത്. ഈ ടിപ്പോഫ് എങ്ങനെ വന്നുവെന്ന് പൊലീസാണ് വ്യക്തമാക്കേണ്ടതെന്നും സരിന് പറഞ്ഞിരുന്നു.
എന്നാല്‍ പാര്‍ട്ടി നിലപാട് ഇന്നലെ വ്യക്തമാക്കിയിട്ടുണ്ടെന്ന് പാലക്കാട് ജില്ലാ സെക്രട്ടറി ഇ.എന്‍.സുരേഷ് ബാബു വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. സ്ഥാനാര്‍ഥി അതില്‍ നിന്നും വേറിട്ടുപറയേണ്ട കാര്യമൊന്നും ഇല്ല. ഹോട്ടലിലേക്ക് കള്ളപ്പണം എത്തിയിട്ടുണ്ട്. ഷാഫിയും രാഹുലും നുണപരിശോധനയ്ക്ക് തയാറുണ്ടോയെന്നും സുരേഷ് ബാബു ചോദിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്