ഹ്യൂസ്റ്റൺ: ഹ്യൂസ്റ്റൺ ചാലഞ്ചേർസ് സംഘടിപ്പിക്കുന്ന 35ാമത് ജിമ്മി ജോർജ് ടൂർണമെന്റ് ഗംഭീരമാക്കുന്നതിനുള്ള പ്രാരംഭപ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു കൊണ്ടുള്ള ആദ്യയോഗം മിസ്സൗറി സിറ്റിയിലുള്ള അപ്നാ ബസാർ ഹാളിൽ വച്ച് ചേർന്നു. ടൂർണമെന്റ് നടത്തിപ്പിന് നേതൃത്വം നൽകുന്നതിനായി ജോജി ജോസഫിനെ ജനറൽ കൺവീനറായും, വിനോദ് ജോസഫിനെ ജനറൽ കോർഡിനേറ്ററായും തിരഞ്ഞെടുത്തു. ടീം മാനേജർ ആയി ടോണി മങ്ങളിയേയും, ടീം കോച്ച് ആയി ജോസ് കുന്നത്തിനേയും, കാപ്ടനായി അലോഷി മാത്യുവിനേയും തിരഞ്ഞെടുത്തു.
നോർത്തമേരിക്കൻ മലയാളികൾക്കിടയിൽ നടത്തപ്പെടുന്ന ഏറ്റവും വലിയ കായിക മഹോത്സവമായ ജിമ്മി ജോർജ് വോളീബോൾ ടൂർണമെന്റിൽ അമേരിക്കയിൽ നിന്നും കാനഡയിൽ നിന്നുമായി പന്ത്രണ്ടോളം ടീമുകളാണ് മത്സരിക്കുന്നത്. കൂടാതെ 45 വയസിന് മുകളിലുള്ളവർക്കായും, 18 വയസ്സിന് താഴെ പ്രായമുള്ളവർക്കായും പ്രത്യേക മത്സരവും ഉണ്ടായിരിക്കും.
ഹ്യൂസ്റ്റണോട് അടുത്ത് കിടക്കുന്ന ആൽവിൻ സിറ്റിയിലുള്ള 6 വോളീബോൾ കോർട്ടുകളുള്ള Upside sports plexൽ വച്ച് 2025 മെയ് മാസം 24, 25 തിയതികളിലാണ് മത്സരങ്ങൾ നടത്തപ്പെടുക. ഒരുക്കങ്ങൾക്കായി, വിവിധ മേഘലകളിൽ പ്രാഗത്ഭ്യം തെളിയിച്ച പുരുഷൻമാരും, സ്ത്രീകളും, യുവാക്കളും അടങ്ങുന്ന 15ഓളം കമ്മിറ്റികളും രൂപീകരിച്ചു.
മെമോറിയൽ ഡേ വീക്കെന്റിൽ നടക്കുന്ന ഈ മത്സരങ്ങൾ കാണുന്നതിനും ആസ്വദിക്കുന്നതിനുമായി ഏവരേയും സ്നേഹപൂർവ്വം ക്ഷണിക്കുന്നതായി ഹ്യൂസ്റ്റൺ ചാലഞ്ചേർസ് ക്ലബ് സെക്രട്ടറി തോമസ് ജോർജ് പറഞ്ഞു.
പി.പി. ചെറിയാൻ
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്