കൊച്ചി: കൊടകര കുഴൽപണം കവർച്ചക്കേസിലെ 200 സാക്ഷികളിൽ 25 പേർ കള്ളപ്പണം കടത്തൽ കേസിൽ പ്രതികളാവുമെന്ന് റിപ്പോർട്ട്.
2021ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ കേരളത്തിലെ ബിജെപി സ്ഥാനാർഥികളുടെ പ്രചാരണ ചുമതലയുണ്ടായിരുന്ന നേതാക്കൾക്കു നൽകാൻ 41.40 കോടി രൂപയുടെ കള്ളപ്പണം കടത്തിയെന്നാണു കേസിലെ മുഖ്യസാക്ഷിയായ ധർമരാജന്റെ മൊഴി.
കേസിന്റെ തുടരന്വേഷണം പൂർത്തിയാവുമ്പോൾ മാത്രമേ ആരെയെല്ലാം പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്തുമെന്ന് അറിയാൻ കഴിയൂ.
ധർമരാജൻ അടക്കം 25 സാക്ഷികളുടെ മൊഴികളിൽ കള്ളപ്പണം കടത്തു സംബന്ധിച്ച വെളിപ്പെടുത്തലുണ്ട്. ഇതിൽ പലതും കുറ്റസമ്മതത്തിന്റെ സ്വഭാവത്തിലുള്ളതാണ്. യഥാർഥത്തിൽ കേരളത്തിലേക്കു കടത്തിയ കള്ളപ്പണത്തിന്റെ പകുതിയിൽ കുറവു തുക മാത്രമാണു ധർമരാജൻ വെളിപ്പെടുത്തിയതെന്നാണ് അന്വേഷണസംഘത്തിന്റെ നിഗമനം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്