കറാച്ചിയിൽ കുടുങ്ങിയ മലയാളികളടക്കമുള്ളവർക്കായി ഇടപെടണം:   പ്രധാനമന്ത്രിക്ക് കത്തയച്ച് മുഖ്യമന്ത്രി  

MARCH 1, 2026, 9:08 AM

തിരുവനന്തപുരം:  ഇസ്രയേലും അമേരിക്കയും ഇറാനെതിരെ നടത്തിയ ആക്രമണത്തേയും പ്രത്യാക്രമണത്തേയും തുടർന്ന് ഗൾഫ് മേഖലയിലാകെ  രൂപപ്പെട്ടിരിക്കുന്ന സംഘർഷാവസ്ഥയിൽ വലിയ ആശങ്കയാണ് ഉയർന്നിട്ടുള്ളത്.

ഈ സാഹചര്യത്തിൽ പ്രവാസി മലയാളികൾക്ക് വേണ്ടി അടിയന്തരമായി ഇടപെടാൻ അഭ്യർത്ഥിച്ചു പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ കത്തയച്ചു. ഈ പ്രതിസന്ധി ഘട്ടത്തിൽ പ്രവാസികേരളീയരുടേയും നാട്ടിലുള്ള കുടുംബാംഗങ്ങളുടെയും ആശങ്കകളെ  അതീവ ഗൗരവത്തോടെയാണ് സർക്കാർ കാണുന്നത്.

പ്രവാസികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനും, സാഹചര്യം ആവശ്യപ്പെടുകയാണെങ്കിൽ അവരെ സുരക്ഷിതമായി നാട്ടിലെത്തിക്കുന്നതിനുമുള്ള അടിയന്തര മുന്നൊരുക്കങ്ങൾ കേന്ദ്ര സർക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടാകണമെന്ന് കത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്.

vachakam
vachakam
vachakam

ഈ വിഷയത്തിൽ കേന്ദ്ര സർക്കാരിന് സാധ്യമായ എല്ലാ പിന്തുണയും സഹായങ്ങളും നൽകാൻ സംസ്ഥാന സർക്കാർ സജ്ജമാണ്. പ്രവാസികളുടെ ബന്ധുക്കൾക്ക് അവരുമായി ആശയവിനിമയം നടത്തുന്നതിനായി ഹെൽപ്പ് ലൈനുകൾ ഉൾപ്പെടെയുള്ള സംവിധാനങ്ങൾ ഒരുക്കാൻ കേരളം തയ്യാറാണെന്നും പ്രധാനമന്ത്രിയെ അറിയിച്ചിട്ടുണ്ട്.

പ്രവാസി സഹോദരങ്ങളുടെ സുരക്ഷ ഉറപ്പാക്കാൻ കേന്ദ്ര സർക്കാരുമായി ചേർന്ന് സാധ്യമായ എല്ലാ ഇടപെടലുകളും കേരള സർക്കാർ നടത്തുമെന്നും കത്തില്‍ മുഖ്യമന്ത്രി വ്യക്തമാക്കി. 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam