കൊച്ചി: എറണാകുളം കീഴില്ലത്ത് ഭർത്താവ് ഭാര്യയെ കൊലപ്പെടുത്തി.വഴക്കിനിടെ കഴുത്തിൽ ഷോൾ മുറുക്കി കൊല്ലുകയായിരുന്നു.കീഴില്ലം സ്വദേശിനി ബിജിമോൾ ആണ് മരിച്ചത്.
ഇന്ന് 12:30 യോടെയാണ് സംഭവം.ഭാര്യയുടെ കഴുത്തിൽ കിടന്ന ഷോളെടുത്ത് ഭർത്താവ് ഹോട്ടലിൽ വച്ച് ഇവരെ കഴുത്തിൽ മുറുക്കി കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് വിവരം.സംഭവശേഷം മുതൽ ഭർത്താവ് ലൈജു ഒളിവിലാണ്.ഇയാൾക്കായി കുറുപ്പുംപടി പൊലീസ് അന്വേഷണം ആരംഭിച്ചു.
അതേസമയം, അല്പം കഴിഞ്ഞ് എത്തിയ മകനാണ് അമ്മ അനക്കമില്ലാതെ കിടക്കുന്നത് കണ്ടത്. ഉടൻതന്നെ റോഡിലിറങ്ങി മറ്റ് ആളുകളെ വിളിച്ചുവരുത്തി മൂവാറ്റുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
