പേരാമ്പ്ര സബ് ജില്ലാ കലോത്സവം നവംബർ 11 മുതൽ 14 വരെ നൊച്ചാട് ഹയർ സെക്കന്ററി സ്‌കൂളിൽ

OCTOBER 7, 2024, 9:41 PM

വെള്ളിയൂർ: 2024-25 വർഷത്തെ പേരാമ്പ്ര സബ് ജില്ലാ കലോത്സവം സ്വാഗത സംഘം രൂപീകരിച്ചു. നവംബർ 11 മുതൽ 14 വരെ നൊച്ചാട് ഹയർ സെക്കന്ററി സ്‌കൂളിൽ വെച്ച് 5 പ്രധാന സ്റ്റേജുകളിലും 14 ഉപ സ്റ്റേജുകളിലും വെച്ച് സംസ്‌കൃതോത്സവം, അറബിക് കലോത്സവം, സ്‌കൂൾ കലോത്സവം എന്നിവ അരങ്ങേറും. നവംബർ 11 ന് രചനാ മത്സരങ്ങൾ അരങ്ങേറുമെന്ന് പേരാമ്പ്ര എ ഇ ഒ കെ.വി.പ്രമോദ് വിശദീകരിച്ചു.

10 വർഷത്തിന് ശേഷമാണ് നൊച്ചാട് ഹയർ സെക്കന്ററി സ്‌കൂളിൽ കലോത്സവം അരങ്ങേറുന്നത്. കെ.സമീർ പ്രിൻസിപ്പാൾ സ്വാഗതം പറഞ്ഞ ചടങ്ങിൽ പിടിഎ പ്രസിഡന്റ് കെ.പി.റസാഖ് അദ്ധ്യക്ഷത വഹിച്ചു. നൊച്ചാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശാരദ പട്ടേരി കണ്ടി ഉദ്ഘാടനം ചെയ്തു.

ബ്ലോക്ക് പഞ്ചായത്ത് മെമ്പർ പ്രഭാ ശങ്കർ, വാർഡ് മെമ്പർമാരായ ഷിജി കൊട്ടാരക്കൽ, മധുകൃഷ്ണൻ, എച്ച് എം ഫോറം കൺവീനർ ബിജു മാത്യു, കെ.കെ.ഹനീഫ, എ.പി.അസീസ്, വി.എം.അഷറഫ്, പി.സി.സിറാജ്, പി.എം ബഷീർ, പി.കെ.സുരേഷ്, ഹരിദാസ് തിരുവോട്, പി.പി.മുഹമ്മദ് ചാലിക്കര എന്നിവർ സംസാരിച്ചു. പ്രധാന അദ്ധ്യാപിക എം.ബിന്ദു നന്ദി പറഞ്ഞു.

vachakam
vachakam
vachakam

501 അംഗ സ്വാഗത സംഘം രൂപീകരിച്ചു. പേരാമ്പ്ര സബ് ജില്ല ഉൾപ്പെടുന്ന എം.പിയും എം.എൽ.എയും ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് മാരെയും രക്ഷാധികാരികളായി തീരുമാനിച്ചു.

സ്വാഗത സംഘം ജനറൽ കൺവീനർ കെ.സമീർ, ചെയർപേഴ്‌സൺ ശാരദ പട്ടേരി കണ്ടി, ട്രഷറർ പേരാമ്പ്ര എ.ഇ.ഒ കെ.വി.പ്രമോദ് എന്നിവരെ തിരഞ്ഞെടുത്തു. യോഗത്തിൽ വിവിധ സബ് കമ്മിറ്റികൾക്ക് രൂപം കൊടുത്തു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam