വൈഷ്ണയ്‌ക്കൊപ്പം മരിച്ചത് രണ്ടാം ഭർത്താവ് ബിനു തന്നെയെന്ന് പൊലീസ് 

SEPTEMBER 5, 2024, 6:43 AM

തിരുവനന്തപുരം: കഴിഞ്ഞ ദിവസമാണ് നാടിനെ ഞെട്ടിച്ച് പാപ്പനംകോട് ജംക്‌ഷന് സമീപം ഇൻഷുറൻസ് കമ്പനിയുടെ ഏജന്റ് പോർട്ടൽ ഓഫിസിൽ തീപിടുത്തമുണ്ടായത്.

മൃതദേഹങ്ങൾ കത്തികരിഞ്ഞതിനാൽ ആരാണെന്ന് മരിച്ചതെന്നറിയാൻ പോലും കഴിഞ്ഞിരുന്നില്ല.

തീപിടിത്തത്തിൽ ഓഫിസ് ജീവനക്കാരി വൈഷ്ണയ്‌ക്കൊപ്പം മരിച്ചത് രണ്ടാം ഭർത്താവ് ബിനു തന്നെയെന്ന നിഗമനത്തിലേക്കു എത്തിയിരിക്കുകയാണ് പൊലീസ്.  കത്തിക്കരിഞ്ഞ മൃതദേഹം ബിനുവിന്റേതാണെന്ന് ഉറപ്പിക്കാൻ ഡിഎൻഎ സാംപിൾ ശേഖരിച്ചു. ഇയാളുടെ ചില ബന്ധുക്കൾ മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിയെങ്കിലും മൃതദേഹം തിരിച്ചറിയാൻ കഴിഞ്ഞില്ല.

vachakam
vachakam
vachakam

 ഇതു സംബന്ധിച്ചു കൂടുതൽ തെളിവുകൾ പൊലീസിന്  ലഭിച്ചു. വൈഷ്ണയുടെ ഓഫിസിലേക്കു ബിനു പോകുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പൊലീസ് ഇതിനോടകം ശേഖരിച്ചു. 

 തോൾസഞ്ചിയുമായി ഓട്ടോറിക്ഷയിൽ ഓഫിസിനു സമീപം ബിനു വന്നിറങ്ങുന്ന സിസിടിവി ദൃശ്യങ്ങളാണു പൊലീസിനു ലഭിച്ചത്. ഒരു സുഹൃത്തിനെ വിളിച്ചു പ്രതികാരം തീർക്കാൻ പോകുന്നുവെന്ന തരത്തിൽ ബിനു സംസാരിച്ചിരുന്നതായും മൊഴി ലഭിച്ചിട്ടുണ്ട്.

 തോൾസഞ്ചിയിൽ മണ്ണെണ്ണ കാനുമായാണ് ഇയാൾ വന്നതെന്നാണു കരുതുന്നത്. ഇയാളുടെ രണ്ടു ഫോണുകളും സ്വിച്ച് ഓഫ് ആണ്. 

vachakam
vachakam
vachakam

 ആദ്യ ഭർത്താവുമായി പിരിഞ്ഞുകഴിയുകയായിരുന്ന വൈഷ്ണയോടൊപ്പം നാലു വർഷം മുൻപാണ് പള്ളിച്ചൽ മൊട്ടമൂട് ചെമ്മണ്ണുകുഴി ശിവശക്തിയിൽ ബിനു കുമാർ താമസമാരംഭിച്ചതെന്നു പൊലീസ് പറഞ്ഞു. ഡ്രൈവറായ ബിനു ഉപദ്രവിക്കുന്നതു പതിവായതോടെ ഇയാളുമായും അകന്നുകഴിയുകയായിരുന്നു. ഇയാൾ ഇടയ്ക്കിടെ ഓഫിസിലെത്തി വഴക്കിടുന്നതു സംബന്ധിച്ച് ആറു മാസം മുൻപ് വൈഷ്ണ നേമം പൊലീസിൽ പരാതി നൽകിയിരുന്നു. 

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam