ലിറ്റിൽ റോക്ക് (ടെക്സാസ് ) : 2026ലെ അന്താരാഷ്ട്ര ബുക്കർ പ്രൈസ് ലോങ്ങ്ലിസ്റ്റിൽ ഇന്ത്യൻ വംശജയായ കനേഡിയൻ എഴുത്തുകാരിയും നാടകകൃത്തുമായ പത്മ വിശ്വനാഥൻ ഇടംപിടിച്ചു. ബ്രസീലിയൻ എഴുത്തുകാരി അന പൗള മായയുടെ On Earth As It Is Beneath എന്ന പോർച്ചുഗീസ് നോവലിന്റെ ഇംഗ്ലീഷ് വിവർത്തനത്തിനാണ് ഈ അംഗീകാരം.
58 വയസ്സുകാരിയായ പത്മ നിലവിൽ അർക്കൻസാസ് സർവ്വകലാശാലയിൽ ക്രിയേറ്റീവ് റൈറ്റിംഗ് പ്രൊഫസറാണ്. 50,000 പൗണ്ട് (ഏകദേശം 52 ലക്ഷം രൂപ) ആണ് പുരസ്കാര തുക. ഇത് എഴുത്തുകാരിക്കും വിവർത്തകയ്ക്കും തുല്യമായി വീതിച്ചു നൽകും.
അധികാരത്തെയും അഴിമതിയെയും കുറിച്ച് പ്രതിപാദിക്കുന്ന ഈ നോവൽ വായനക്കാരുടെ മനസ്സിനെ പിടിച്ചുലയ്ക്കുന്ന ഒന്നാണെന്ന് ജൂറി വിലയിരുത്തി.
വിവിധ ഭാഷകളിൽ നിന്ന് വിവർത്തനം ചെയ്യപ്പെട്ട 13 കൃതികളാണ് പട്ടികയിലുള്ളത്. ജർമ്മൻ, സ്പാനിഷ്, പേർഷ്യൻ തുടങ്ങി ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള കൃതികൾ ഇതിലുൾപ്പെടുന്നു.
മാർച്ച് 31ന് പുരസ്കാരത്തിനായുള്ള അവസാന ആറ് പുസ്തകങ്ങളുടെ പട്ടിക (Shortlist) പ്രഖ്യാപിക്കും. വിജയിയെ മെയ് 19ന് ലണ്ടനിൽ നടക്കുന്ന ചടങ്ങിൽ പ്രഖ്യാപിക്കുന്നതാണ്. 2025ൽ കന്നഡ എഴുത്തുകാരി ഭാനു മുഷ്താഖിന്റെ കൃതിക്കായിരുന്നു ഈ പുരസ്കാരം ലഭിച്ചത്.
പി.പി. ചെറിയാൻ
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
