തൃശൂർ: അന്നമനടയിൽ ക്ഷേത്രോത്സവത്തിനിടെ ആനയിടഞ്ഞ് യുവാവിന് പരുക്കേറ്റു.അന്നമനട മഹാദേവ ക്ഷേത്രത്തിലെ വലിയവിളക്ക് ഉത്സവത്തിനിടെ ആണ് സംഭവം. അക്കിക്കാവ് കാർത്തികേയൻ എന്ന ആനയാണ് ഇടഞ്ഞത്. ആനയുടെ ആക്രമണത്തിൽ തുറനെല്ലൂർ സ്വദേശി വിവേകിന് പരിക്കേറ്റു.
രാവിലെ ഒൻപത് മണിയോടെ ശീവേലി എഴുന്നള്ളിപ്പിനായി കോലം കെട്ടുന്നതിനിടയിലാണ് സംഭവം.അരികിൽ നിന്ന വിവേകിനെ ആന തുമ്പിക്കൈ കൊണ്ട് കോരിയെടുത്ത ശേഷം എറിയുകയായിരുന്നു.പരുക്കേറ്റ വിവേകിനെ ഉടൻ തന്നെ അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ഏറെ നേരത്തെ പരിശ്രമത്തിനൊടുവിലാണ് ആനയെ തളക്കാനായത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
