തിരുവനന്തപുരം: തിരുവനന്തപുരം വർക്കലയിൽ അമ്മായിയമ്മയെ ബലാത്സംഗം ചെയ്യാൻ ശ്രമം. ഇക്കഴിഞ്ഞ 18നാണ് സംഭവം നടന്നത്.52 കാരിയുടെ പരാതിയിൽ വർക്കല പൊലീസ് കേസെടുക്കുകയായിരുന്നു. എന്നാൽ, അന്വേഷണം എങ്ങുമെത്തിയിരുന്നില്ല. പൊലീസ് അന്വേഷണം ഇഴഞ്ഞതോടെ വിവരം പുറത്തുവരുകയായിരുന്നു.
സംഭവത്തിൽ ഒളിവിലുള്ള മരുമകനെ പിടികൂടാൻ വര്‍ക്കല പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി. സംഭവം നടന്ന ദിവസം പ്രതിയുടെ ഭാര്യ വീട്ടിലുണ്ടായിരുന്നില്ല. ഭാര്യയുടെ അമ്മയെ കിടപ്പുമുറിയിൽ കയറി വായ് പൊത്തിപിടിച്ച് ബലാത്സംഗം ചെയ്യാൻ ശ്രമിച്ചുവെന്നാണ് പരാതി. ബഹളം വെച്ച് ഓടി രക്ഷപ്പെട്ട വീട്ടമ്മ വർക്കല പൊലീസിൽ പരാതി നൽകുകയായിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
