കല്‍പ്പറ്റ: കലിതുള്ളി ഒലിച്ചിറങ്ങിയ ഉരുൾ ഒരു നാടിനെ കുരുതികൊടുത്തിട്ട് ഇന്ന് ഒരാണ്ട്.
2024 ജൂലൈ 29ന് അർധരാത്രിയാണ് വയനാടൻ ഗ്രാമങ്ങൾക്കുമേൽ മരണമഴ പെയ്‌തിറങ്ങിയത്. 298 ജീവനുകളെ മലവെള്ളം കൊണ്ടുപോയി. കണ്ടെത്താന്‍ കഴിയാത്ത 32 പേരും ഇന്ന് മണ്ണിനടിയിലാണ്.
മരിച്ചുപോയ വിദ്യാര്‍ത്ഥികളോടുള്ള ആദരസൂചകമായും കൂട്ടായ ദുഃഖം പ്രകടിപ്പിക്കുന്നതിന്റെയും ഭാഗമായി സംസ്ഥാനത്തെ സ്‌കൂളുകളില്‍ ഒരു മിനിറ്റ് മൗനം ആചരിക്കും. രാവിലെ 10 മണിക്ക് ഒരു മിനിറ്റ് മൗനം ആചരിക്കാന്‍ പൊതുവിദ്യാഭ്യാസ വകുപ്പ് നിര്‍ദേശിച്ചു.
അതിനിടെ, മുണ്ടക്കൈ- ചൂരല്‍മല പുനരധിവാസം ഏതൊരു വിഷമസന്ധിയെയും ഒറ്റക്കെട്ടായി മറികടക്കുന്ന കേരള മാതൃകയുടെ മഹത്തായ പ്രതീകമാണെന്നും പുനരധിവാസം മികച്ച രീതിയില്‍ പൂര്‍ത്തീകരിക്കാന്‍ വിട്ടുവീഴ്ചയില്ലാത്ത പ്രവര്‍ത്തനങ്ങളുമായി ഒറ്റക്കെട്ടായി നമുക്കു മുന്നോട്ടു പോകാമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.
കേരളം കണ്ട സമാനതകളില്ലാത്ത ദുരന്തത്തിന് ഒരു വര്‍ഷം തികയുന്ന വേളയില്‍ പുറത്തിറക്കിയ കുറിപ്പിലാണ് മുഖ്യമന്ത്രി ഇങ്ങനെ പറഞ്ഞത്..
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്