പലചരക്ക് നികുതി ഒഴിവാക്കുന്നതിനുള്ള ബിൽ ഒക്‌ലഹോമ സംസ്ഥാന സെനറ്റ്പാസാക്കി

FEBRUARY 25, 2024, 12:05 AM

ഒക്‌ലഹോമ: പലചരക്ക് സാധനങ്ങൾക്ക് ചുമത്തിയിരുന്ന 4.5% സംസ്ഥാന നികുതി ഒഴിവാക്കുന്നതിനുള്ള ഹൗസ് 'ബിൽ 1955' 422 വോട്ടിന്, സംസ്ഥാന സെനറ്റ് വ്യാഴാഴ്ച പാസാക്കി. ബിൽ പ്രാബല്യത്തിൽ വരാൻ ഗവർണർ കെവിൻ സ്റ്റിറ്റ് ഇനിയും ഒപ്പിടേണ്ടതുണ്ട്.

യുണൈറ്റഡ് സ്റ്റേറ്റ്‌സിൽ ഇപ്പോഴും പലചരക്ക് സാധനങ്ങൾക്ക് നികുതി ചുമത്തുന്ന 13 സംസ്ഥാനങ്ങളിൽ ഒന്നാണ് ഒക്ലഹോമ. ഒക്‌ലഹോമ സ്‌റ്റേറ്റ് ക്യാപിറ്റലിൽ റിപ്പബ്ലിക്കൻ പാർട്ടി നിയമനിർമ്മാതാക്കൾ തമ്മിലുള്ള നീണ്ടുനിന്ന വാക്കേറ്റത്തിന് ശേഷം, സംസ്ഥാനത്തിന്റെ പലചരക്ക് നികുതി ഒഴിവാക്കാനുള്ള വോട്ടെടുപ്പ് വ്യാഴാഴ്ച പാസായി.

ബിൽ ഏകദേശം ഒരു വർഷം മുമ്പ് ഒക്ലഹോമ ഹൗസ് ഓഫ് റെപ്രസന്റേറ്റീവിൽ നിന്ന് പാസാക്കിയിരുന്നു. ഒക്‌ലഹോമ സെനറ്റ് നിയമനിർമ്മാതാക്കൾ അംഗീകരിച്ചാൽ, നികുതി വെട്ടിക്കുറച്ചത് ഒക്‌ലഹോമക്കാർക്ക് പലചരക്ക് സാധനങ്ങളിൽ ഓരോ $100നും $4.50 ലാഭിക്കും.

vachakam
vachakam
vachakam

സംസ്ഥാന സെനറ്റിലെ റിപ്പബ്ലിക്കൻ നേതാവ്, പ്രസിഡന്റ് പ്രോ ടെംപോർ ഗ്രെഗ് ട്രീറ്റ് പറയുന്നത്, ഇത് പ്രതിവർഷം ഏകദേശം 400 ഡോളർ സമ്പാദ്യമായി വരുന്നതായി പറയുന്നു.

പി പി ചെറിയാൻ

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam