തിരുവനന്തപുരം: സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികളിലെ നഴ്സുമാർ വീണ്ടും സമരത്തിലേക്ക്.ശമ്പളപരിഷ്കരണം ആവശ്യപ്പെട്ട് യുഎൻഎ നടത്തുന്ന പണിമുടക്ക് സമരം നാളെ പുനരാരംഭിക്കും.
സമരത്തെ അതിശക്തമായി നേരിടുമെന്നാണ് ഹോസ്പിറ്റൽ മാനേജ്മെൻറുകളുടെ നിലപാട്. സർക്കാർ ഇടപെട്ട് സമരം അവസാനിപ്പിച്ചില്ലെങ്കിൽ ആശുപത്രികൾ അടച്ചിടുന്നതടക്കം ആലോചിക്കുമെന്നാണ് കെപിഎച്ച്എയുടെ മുന്നറിയിപ്പ്.
അതേസമയം നേരത്തെ ഹൈക്കോടതി നിർദ്ദേശ പ്രകാരം സമരം നിർത്തിവെച്ച് ചർച്ചകൾ നടന്നിരുന്നു. എന്നാൽ, സംസ്ഥാനത്തെ 26 സ്വകാര്യ ആശുപത്രികളുമായി ധാരണയില്ലെത്താനായിരുന്നില്ല. ഈ ആശുപത്രികളിൽ സമരം വീണ്ടും തുടങ്ങാനാണ് യുഎൻഎയുടെ തീരുമാനം.
കഴിഞ്ഞ ദിവസങ്ങളിലാണ് ഹൈക്കോടതി നിർദേശിച്ച പ്രകാരം ഹൈക്കോടതി മീഡിയേഷൻ സെൻററിൽ ചർച്ച നടന്നത്.
അഡ്വ .മുഹമ്മദ് ഷിറാസിന്റെ നേതൃത്വത്തിലായിരുന്നു നഴ്സുമാരുടെയുടെയും സ്വകാര്യ ആശുപത്രി മാനേജ്മെൻറിൻറെയും സംഘടനാ പ്രതിനിധികൾ പങ്കെടുത്ത ചർച്ച നടന്നത്. ഈ ചർച്ച പരാജയപ്പെട്ടതോടെയാണ് വീണ്ടും സമരം ആരംഭിക്കുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
