കങ്ങഴ: മുണ്ടത്താനം പബ്ലിക് ലൈബ്രറിയുടെ നേതൃത്വത്തിൽ കോട്ടയം മലയാള മനോരമയുടെയും, മുണ്ടത്താനം ലിറ്റിൽ ഫ്‌ളവർ വിദ്യാനികേതൻ ആന്റ് ജൂനിയർ കോളജിന്റെയും സംയുക്താഭിമുഖ്യത്തിൽ 8 ന് ചൊവ്വാഴ്ച ലഹരി ബോധവത്കരണ സെമിനാർ നടത്തപ്പെടുന്നു.
രാവിലെ 9.30 ന് മുണ്ടത്താനം ലിറ്റിൽ ഫ്‌ളവർ വിദ്യാനികേതൻ ആന്റ് ജൂനിയർ കോളജ് ഓഡിറ്റോറിയത്തിൽ ലഹരി, മയക്കുമരുന്ന് എന്നിവയ്‌ക്കെതിരെ 'അരുത് ലഹരി' എന്ന പേരിൽ സംഘടിപ്പിക്കുന്ന സെമിനാർ കങ്ങഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. എസ്. റംലാ ബീഗം ഉത്ഘാടനം ചെയ്യും.
മുണ്ടത്താനം പബ്ലിക് ലൈബ്രറി പ്രസിഡന്റ് സണ്ണി മുക്കാട്ട് അധ്യക്ഷത വഹിക്കും. മലയാള മനോരമ കോട്ടയം ബ്യറോചീഫ് രാജു മാത്യു മുഖ്യ പ്രഭാഷണം നടത്തും. കോട്ടയം സ്‌പെഷ്യൽ ബ്രാഞ്ച് പോലീസ് സബ് ഇൻസ്‌പെക്ടർ പി.എസ്. മുഹമ്മദ് ഷെഫീഖ് ബോധവത്കരണ ക്ലാസ്സിന് നേതൃത്വം നൽകും.
ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷിബു ഫിലിപ്പ്, ഗ്രാമപഞ്ചായത്ത് അംഗവും മുണ്ടത്താനം പബ്ലിക് ലൈബ്രറി സെക്രട്ടറിയുമായ സി.വി. തോമസുകുട്ടി, ഗ്രാമപഞ്ചായത്ത് അംഗം എ.എം. മാത്യു, കോട്ടയം ജില്ലാ ലൈബ്രറി കമ്മിറ്റി അംഗം ബിജു വെട്ടവേലി എന്നിവർ ആശംസകൾ അറിയിച്ച് സംസാരിക്കും.
ലിറ്റിൽ ഫ്‌ളവർ സ്‌കൂൾ പ്രിൻസിപ്പൽ റവ. സിസ്റ്റർ ആൻസി മാത്യു സ്വാഗതവും, മുണ്ടത്താനം ലൈബ്രറി കമ്മറ്റി അംഗം എം.എം. ഷീബാ മോൾ കൃതജ്ഞതയും പ്രകാശിപ്പിക്കും.
ഈശ്വരപ്രാർത്ഥനയ്ക്കും, സമൂഹഗാനത്തിനും സ്‌കൂൾ വിദ്യാർത്ഥികൾ നേതൃത്വം നൽകുന്ന ചടങ്ങിൽ പങ്കെടുക്കുന്നവർ ലഹരിവിരുദ്ധ പ്രതിജ്ഞയും എടുക്കും.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്