ഷിക്കാഗോ: ഷിക്കാഗോ മലയാളി അസോസിയേഷന്റെ ചാരിറ്റി പ്രവർത്തനങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച 'ഫീഡ് മൈ സ്റ്റാർവിങ് ചിൽഡ്രൻ' ഇവന്റ് വൻ വിജയമായി. ഷാംബർഗിലെ വിലി ഫാം കോർട്ടിലുള്ള ഫുഡ് പാക്കിങ് ഫെസിലിറ്റിയിൽ വെച്ച് 12-ാം തീയതി വെള്ളിയാഴ്ച വൈകിട്ട് 7 മണിക്ക് ആരംഭിച്ച ഇവന്റിൽ കുട്ടികളുൾപ്പെടെ നിരവധി ആളുകൾ പങ്കെടുത്തു.
ഷിക്കാഗോ മലയാളി അസോസിയേഷൻ പ്രസിഡന്റ് ജെസ്സി റിൻസി, ഷിക്കാഗോ മലയാളി അസോസിയേഷൻ ചാരിറ്റി കോ-ഓർഡിനേറ്റർ ജോൺസൻ കണ്ണൂക്കാടൻ, സെക്രട്ടറി ആൽവിൻ ഷിക്കോർ, ട്രഷറർ മനോജ് അച്ചേട്ട്, ഫിലിപ്പ് പുത്തൻപുരക്കൽ, പ്രിൻസ് ഈപ്പൻ, ജോസ് മണക്കാട്ട്, സൂസി തോമസ്, ആഗ്‌നസ് തെങ്ങുംമൂട്ടിൽ, ജോയിസ് ചെറിയാൻ, വർക്കി വട്ടമറ്റം, പോൾ റിൻസി, ഇസബെല്ല മണക്കാട്ട്, സാറ മണക്കാട്ട് തുടങ്ങിയവർ ഫുഡ് പാക്കിങ്ങിൽ ആവേശപൂർവ്വം പങ്കെടുത്തു. അസോസിയേഷൻ പ്രസിഡന്റ് ജെസ്സി റിൻസിയുടെ മാതാവ് സൂസി തോമസ് അമ്മച്ചി തന്റെ പ്രായത്തെ അവഗണിച്ചും പ്രസ്തുത പരിപാടിയിൽ പങ്കെടുത്തത് എല്ലാവർക്കും ആവേശം പകർന്നു.
സംഘടനാ പ്രവർത്തനം എന്നത് കേവലം സമ്മേളനങ്ങളും സെമിനാറുകളും സംഘടിപ്പിക്കൽ മാത്രമല്ല സമൂഹത്തിലെ അശരണരും നിരാലംബരും നിസ്സഹായരുമായവരെ ചേർത്തു പിടിച്ചു കൊണ്ട് അവർക്കു നന്മ ചെയ്യുന്നത് കൂടിയാകണം എന്ന് വീണ്ടും വീണ്ടും തെളിയിക്കുകയാണ് ഇത്തരം മാതൃകാപരമായ പ്രവർത്തനങ്ങളിലൂടെ ചിക്കാഗോ മലയാളി അസോസിയേഷൻ.
പരിപാടിയിൽ പങ്കെടുത്ത എല്ലാവർക്കും പ്രത്യേകിച്ച് ഷിക്കാഗോയിലെ മലയാളി സമൂഹത്തിനും അവർ നൽകി വരുന്ന എല്ലാ പിന്തുണക്കും സഹകരണത്തിനും അസോസിയേഷൻ പ്രസിഡന്റ് ജെസ്സി റിൻസി, ചാരിറ്റി കോ-ഓർഡിനേറ്റർ ജോൺസൻ കണ്ണൂക്കാടൻ, സെക്രട്ടറി ആൽവിൻ ഷിക്കോർ, ട്രഷറർ മനോജ് അച്ചേട്ട് എന്നിവർ നന്ദി രേഖപ്പെടുത്തി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്