ബസുകളിൽ സിറ്റി ഫാസ്റ്റ് സ്റ്റിക്കർ പതിപ്പിച്ചതിൽ വിശദീകരണവുമായി കെഎസ്ആർടിസി

JUNE 15, 2026, 1:32 AM

 തിരുവനന്തപുരം: സ്ത്രീകൾക്ക് സൗജന്യയാത്രാ പദ്ധതി നടപ്പാക്കുന്നതിന് മുമ്പായി തിരുവനന്തപുരം നഗരത്തിലെ ഓർഡിനറി ബസുകളിൽ സൗജന്യയാത്ര ലഭ്യമല്ലാത്ത സിറ്റി ഫാസ്റ്റ് ബസുകളുടെ സ്റ്റിക്കറുകൾ പതിപ്പിക്കുന്നതായി ആക്ഷേപം. 

 എന്നാൽ, കെഎസ്ആർടിസി സൗജന്യ യാത്രാ പദ്ധതി നടപ്പിലാക്കുമ്പോൾ സിറ്റി ഫാസ്റ്റ് സർവീസിൽ ഇത് ലഭിക്കില്ലെന്നും യാത്രക്കാർ ഈ ബസുകൾ തിരിച്ചറിയാൻ സ്റ്റിക്കർ പതിപ്പിച്ചിരിക്കുന്നതെന്നുമാണ് അധികൃതരുടെ വിശദീകരണം.

 തിരുവനന്തപുരം സിറ്റി ഡിപ്പോയിലും പരിസരങ്ങളിലും പാർക്ക് ചെയ്തിരുന്ന ബസുകളിലാണ് സിറ്റി ഫാസ്റ്റ് സ്റ്റിക്കർ പതിപ്പിച്ചത്.

vachakam
vachakam
vachakam

 സിറ്റി ഡിപ്പോയിൽ 34 ഓർഡിനറി ബസുകളാണുള്ളത്. ഇതിൽ 32 ഇലട്രിക് ബസും 2 ഡീസൽ ബസുകളുമാണ്. ഇവയിലെല്ലാം പെയിന്‍റ് ഉപയോഗിച്ച് "പ്രിയദർശിനി സ്ത്രീ സൗജന്യയാത്ര'യെന്ന് രേഖപ്പെടുത്തിട്ടുണ്ട്. ഇത് കൂടാതെ 47 സിറ്റി ഫാസ്റ്റ് ബസ് നേരത്തെ മുതൽ സർവീസ് നടത്തുന്നത് അതുപോലെ തുടരുകയാണെന്നും അവയിൽ മാത്രമാണ് സിറ്റി ഫാസ്റ്റ് സ്റ്റിക്കറുകൾ പതിപ്പിച്ചതെന്നും സിറ്റി ഡിപ്പോ അധികൃതർ പറഞ്ഞു.


നിലവിൽ ഓർഡിനറി, സിറ്റി ഓർഡിനറി, ലിമിറ്റഡ് സ്റ്റോപ്പ് ഓർഡിനറി, പോയിന്‍റ് ടു പോയിന്‍റ്, ഗ്രാമവണ്ടി, ഫെയർ സ്റ്റേജ് ലിമിറ്റഡ് സ്റ്റോപ്പ്, ടൗൺ ടു ടൗൺ ലിമിറ്റഡ് സ്റ്റോപ്പ് ബസുകളിലാണ് സൗജന്യ യാത്ര ലഭിക്കുന്നത്.  

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam