ഷിക്കാഗോ: ഷിക്കാഗോ മലയാളി അസോസിയേഷന്റെ ആഭിമുഖ്യത്തിൽ 19-ാമത് എൻ.കെ. ലൂക്കോസ് മെമ്മോറിയൽ വോളിബോൾ ടൂർണമെന്റ് സെപ്തംബർ 5-ാം തീയതി ഇല്ലിനോയിസിലെ ബെൻസൺ വില്ലയിലുള്ള എനർജി സ്പോർട്സ് കോംപ്ലക്സിൽ വച്ച് രാവിലെ 9 മണിക്ക് തുടക്കം കുറിക്കുന്നു.
ഈ നാഷണൽ ടൂർണമെന്റിന്റെ ചെയർമാനായി ജിനു പുന്നശ്ശേരി, ജനറൽ കൺവീനറായി മാത്യു തട്ടാമറ്റത്തിനെയും, കൺവീനറായി ജോഷി പുത്തൂരാനെയും തെരഞ്ഞെടുത്തു.
ഷിക്കാഗോ മലയാളി സമൂഹം ഒന്നടങ്കം കാത്തിരിക്കുന്ന ഈ കായികമാമാങ്കത്തിനെ നയിക്കാൻ ഏറ്റവും കഴിവുറ്റ നേതൃത്വനിരയിലുള്ളവരെയാണ് ഷിക്കാഗോ മലയാളി അസോസിയേഷൻ തെരഞ്ഞെടുത്തിരിക്കുന്നത്.
നോർത്ത് അമേരിക്കൻ മലയാളി സമൂഹത്തിലെ വളർന്നുവരുന്ന വോളിബോൾ കായികതാരങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനാണ് ഷിക്കാഗോ മലയാളി അസോസിയേഷൻ ഈ ടൂർണമെന്റിന് നേതൃത്വം നൽകുന്നത്.
ഇതിനോടകം വലിയൊരു ജനപിന്തുണയാണ് ഈ സംഘാടകസമിതിക്ക് കിട്ടിയിരിക്കുന്നത്. ടൂർണമെന്റിന്റെ വിജയത്തിനായി നിങ്ങളോരോരുത്തരുടെയും സഹായ സഹകരണങ്ങൾ അഭ്യർത്ഥിച്ചുകൊള്ളുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
