കോഴിക്കോട്: മർകസിന്റെ വിവിധ സ്ഥാപനങ്ങളിൽ പഠനം പൂർത്തീകരിച്ച പൂർവ വിദ്യാർത്ഥികളുടെ കൂട്ടായ്മയായ സെൻട്രൽ അലുംനിക്ക് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു.
മർകസ് നോളേജ് സിറ്റിയിൽ നടന്ന അലുംനി ഡെലിഗേറ്റ്‌സ് കോൺക്ലേവിലാണ് സയ്യിദ് സ്വാലിഹ് ശിഹാബ് ജിഫ്‌രി പ്രസിഡന്റും സി.കെ. മുഹമ്മദ് ഇരിങ്ങണ്ണൂർ ജനറൽ സെക്രട്ടറിയും അബ്ദുസ്സമദ് എടവണ്ണപ്പാറ ട്രഷററുമായ പുതിയ കമ്മിറ്റിയെ പ്രഖ്യാപിച്ചത്. മർകസ് സാരഥി കാന്തപുരം എ.പി. അബൂബക്കർ മുസ്‌ലിയാർ ചടങ്ങിൽ സന്നിഹിതനായിരുന്നു.
38 യൂണിറ്റുകളിലായി രണ്ട് ലക്ഷത്തോളം പൂർവവിദ്യാർത്ഥികളാണ് മർകസ് സെൻട്രൽ അലുംനിക്ക് കീഴിലുള്ളത്. നിലവിൽ വിദ്യാഭ്യാസ, സാമൂഹ്യക്ഷേമ, തൊഴിൽ, സംരംഭകത്വ, കരിയർ മേഖലകളിൽ ശ്രദ്ധേയമായ പദ്ധതികൾ അലുംനിക്ക് കീഴിൽ പ്രവർത്തിക്കുന്നുണ്ട്. മറ്റു ഭാരവാഹികൾ: അഡ്വ. സയ്യിദ് സുഹൈൽ നൂറാനി അവേലം, ആസഫ് നൂറാനി (വൈസ് പ്രസിഡന്റുമാർ), ശരീഫ് നിസാമി, അൻവർ ടി.ടി. വേങ്ങര, ഇബ്‌റാഹിം അഫ്‌സൽ, അഡ്വ. സുഹൈൽ സഖാഫി, അബ്ദുസ്സമദ് സഖാഫി മൂർക്കനാട്, ജി. അനീസ് കക്കാട്, ഹിറാഷ് വി.കെ (സെക്രട്ടറിമാർ), അക്ബർ ബാദുഷ സഖാഫി (ചീഫ് കോർഡിനേറ്റർ), സ്വാദിഖ് കൽപ്പള്ളി, മിസ്തഹ് മൂഴിക്കൽ (കോർഡിനേറ്റർ).
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
