ഡാളസ്: ഡാളസിലുള്ള എൽ റിക്കാർഡോ അപ്പാർട്ട്മെന്റ് സമുച്ചയത്തിലുണ്ടായ വൻ സ്ഫോടനത്തിൽ രണ്ട് സ്ത്രീകളും ഒരു കുട്ടിയും ഉൾപ്പെടെ മൂന്ന് പേർ മരിച്ചു.
അഞ്ച് പേർക്ക് പരിക്കേറ്റു. നിർമാണപ്രവർത്തനങ്ങൾക്കിടെ പ്രകൃതിവാതക പൈപ്പ് ലൈൻ പൊട്ടിയതിനെത്തുടർന്നുണ്ടായ വാതകച്ചോർച്ചയാണ് സ്ഫോടനത്തിന് കാരണമായത്.
സ്ഫോടനത്തിന്റെ ആഘാതത്തിൽ രണ്ട് നിലകളുള്ള കെട്ടിടം പൂർണ്ണമായി തകർന്നു. 120ളം അഗ്നിശമന സേനാംഗങ്ങൾ എത്തിയാണ് തീയണച്ചത്.
തകർന്ന അവശിഷ്ടങ്ങൾക്കിടയിൽ കൂടുതൽ ആളുകൾ കുടുങ്ങിക്കിടക്കുന്നുണ്ടോ എന്ന് കണ്ടെത്താനുള്ള തെരച്ചിൽ തുടരുകയാണ്.
പ്രദേശത്തുനിന്നും ആളുകളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിപ്പാർപ്പിച്ചിട്ടുണ്ട്.
പി.പി. ചെറിയാൻ
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
