ഡിഎംകെ സഖ്യം വിട്ടു എംഡിഎംകെ; അവസാനിപ്പിച്ചത് ഒൻപത് വർഷത്തെ ബന്ധം

JUNE 27, 2026, 5:40 AM

ചെന്നൈ: തമിഴ്നാട്ടിൽ ഡിഎംകെയ്ക്ക് തിരിച്ചടി. എംഡിഎംകെയും ഡിഎംകെ സഖ്യം വിട്ടു. ഒൻപത് വർഷത്തെ ഡിഎംകെ സഖ്യം അവസാനിപ്പിച്ച എംഡിഎംകെ, ഭരണകക്ഷിയായ ടിവികെയ്ക്കൊപ്പം ചേരാനാണ് നീക്കം.

ശനിയാഴ്ച ചേർന്ന പാർട്ടി ജനറൽ കൗൺസിൽ യോ​ഗത്തിലാണ് ഡിഎംകെ സഖ്യം വിടാൻ എംഡിഎംകെ തീരുമാനിച്ചത്. എംഡിഎംകെയെ ദു‍ർബലപ്പെടുത്താൻ ശ്രമം നടന്നുവെന്നും സ‍ർക്കാർ രൂപീകരിക്കാൻ അണ്ണാ ഡിഎംകെയായി രഹസ്യ നീക്കം നടത്തിയെന്നും ആരോപിച്ചാണ് സഖ്യം വിടാനുള്ള തീരുമാനം പ്രഖ്യാപിച്ചത്.

ജനറൽ കൗൺസിൽ യോ​ഗത്തിൽ അവതരിപ്പിച്ച പ്രമേയത്തിൽ എംഡിഎംകെ നേതൃത്വം ടിവികെ സർക്കാരിനെ സ്വാഗതം ചെയ്തു. അതേസമയം പ്രമേയത്തിൽ ടിവികെയിൽ ചേരുമോയെന്ന് വ്യക്തമാക്കിയിട്ടില്ല. 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam