ലൂയിസ്വിൽ(ടെക്സാസ്): സാധാരണ ട്രാഫിക് പരിശോധനക്കിടെ ലൂയിസ്വിൽ പോലീസ് 285 പൗണ്ട് (ഏകദേശം 129 കിലോഗ്രാം) കഞ്ചാവ് പിടിച്ചെടുത്തു. കാലാവധി കഴിഞ്ഞ രജിസ്ട്രേഷനും ഇൻഷുറൻസ് ഇല്ലാത്തതുമായ ഒരു വാഹനത്തെ തടഞ്ഞുനിർത്തി പരിശോധിച്ചപ്പോഴാണ് വാഹനത്തിന്റെ രഹസ്യ അറയിൽ സൂക്ഷിച്ച നിലയിൽ കഞ്ചാവ് കണ്ടെത്തിയത്.
വാഹനം ഓടിച്ചിരുന്ന 31കാരനായ ഡെയു ഹുവാങ്ങിനെ പോലീസ് അറസ്റ്റ് ചെയ്തു. 50 മുതൽ 2000 പൗണ്ട് വരെ കഞ്ചാവ് കൈവശം വെച്ചതിന് രണ്ടാംഡിഗ്രി ഫെലണിയാണ് ഇയാൾക്കെതിരെ ചുമത്തിയിട്ടുള്ളത്.
ഡെന്റൺ കൗണ്ടി ജയിലിൽ കഴിയുന്ന ഹുവാങ്ങിന് 35,000 ഡോളറിന്റെ ജാമ്യമാണ് അനുവദിച്ചിട്ടുള്ളത്.
പി.പി. ചെറിയാൻ
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്