കൊല്ലം: സൈബർ തട്ടിപ്പിലൂടെ കൊല്ലം കുണ്ടറ സ്വദേശിയായ 67കാരന് നഷ്ടമായത് 1.65 കോടിയിൽ അധികം രൂപ. 18 തവണകളായാണ് തട്ടിപ്പ് സംഘം പണം കൈക്കലാക്കിയത്.
ട്രേഡിങ്ങിലൂടെ പണം സമ്പാദിക്കാം എന്ന് പറഞ്ഞ് ഫേസ്ബുക്ക് വഴി ബന്ധപ്പെട്ടാണ് തട്ടിപ്പിന്റെ തുടക്കം. തട്ടിപ്പ് സംഘം വിവിധ വെബ്സൈറ്റുകളിൽ വായോധിനെ ലോഗിൻ ചെയ്യിപ്പിച്ചു.
തുടർന്ന് വ്യക്തി വിവരങ്ങൾ കരസ്ഥമാക്കിയ ഇവർ ട്രേഡിങ്ങിന് എന്ന പേരിൽ പലതവണകളായി പണം തട്ടി എന്നാണ് പരാതി. പരാതിയിൽ കൊല്ലം റൂറൽ സൈബർ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
