ദില്ലി: മാസപ്പടി കേസിൽ എസ്എഫ്ഐഒ അന്വേഷണം തടയണമെന്നാവശ്യപ്പെട്ട് സിഎംആർഎൽ നൽകി ഹർജി വീണ്ടും ദില്ലി ഹൈക്കോടതി മാറ്റി.
ഇന്ന് ഹർജി പരിഗണിച്ചപ്പോൾ തുടർ നടപടി പാടില്ലെന്ന് ബെഞ്ച് നിർദേശിച്ചിരുന്നുവെന്ന് സിഎംആർഎല്ലിന് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ കപിൽ സിബിൽ അറിയിച്ചു. വിശദമായ വാദം കേൾക്കുന്നതിനായി കേസ് ഈ മാസം 30ലേക്ക് മാറ്റിവെക്കുകയായിരുന്നു.
ജസ്റ്റിസ് സുബ്രഹ്മണ്യം പ്രസാദിൻറെ ബെഞ്ചാണ് സിഎംആർഎല്ലിൻറെ ഹർജി പരിഗണിക്കുന്നത്. ഹർജി തീർപ്പാക്കും വരെ തുടർനടപടി പാടില്ലെന്ന് നേരത്തെ ജസ്റ്റിസ് സുബ്രഹ്മണ്യം പ്രസാദ് വാക്കാൽ നിർദേശിച്ചതായി സിഎംആർഎൽ അവകാശപ്പെട്ടിരുന്നു.
ഇതോടെയാണ് വീണ്ടും ഇതേ ബെഞ്ചിലേക്ക് ഹർജികൾ എത്തിയത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്