വൈദ്യുതി പുനസ്ഥാപിക്കാൻ ജീവനക്കാർ യുദ്ധകാലാടിസ്ഥാനത്തിൽ പ്രയത്നിക്കുന്നു; ഉപഭോക്താക്കൾ സഹകരിക്കണമെന്ന് കെ എസ്‌ ഇ ബി

MAY 28, 2025, 5:15 AM

 തിരുവനന്തപുരം: കേരളത്തിൽ ഉടനീളം വീശിയടിച്ച കാറ്റിലും വ്യാപകമായി തുടരുന്ന തീവ്ര മഴയിലും വൈദ്യുതി വിതരണ സംവിധാനത്തിന് കനത്ത നാശനഷ്ടമാണുണ്ടായിട്ടുള്ളതെന്ന് കെ എസ് ഇ ബി.

മരങ്ങൾ കടപുഴകി വീണും മരക്കൊമ്പുകൾ ഒടിഞ്ഞു വീണും നൂറുകണക്കിന് വൈദ്യുതി പോസ്റ്റുകൾ ഒടിയുകയും ലൈനുകൾ തകരുകയും ചെയ്തു. പ്രാഥമിക കണക്കുകളനുസരിച്ച് 60 കോടിയോളം രൂപയുടെ നാശനഷ്ടങ്ങളാണ് കെ എസ് ഇ ബിക്ക് ഉണ്ടായിട്ടുള്ളത്.

പ്രകൃതി ദുരന്തം വരുത്തിയ പ്രതിബന്ധങ്ങൾ വകവയ്ക്കാതെ കെ എസ് ഇ ബി ജീവനക്കാർ പൂർണ്ണമായും കർമ്മനിരതരാണ്. സമയബന്ധിതമായ ഇടപെടലുകളിലൂടെ അപകടങ്ങൾ ഒഴിവാക്കാനും യുദ്ധകാലാടിസ്ഥാനത്തിൽ വൈദ്യുതി പുന:സ്ഥാപിക്കുവാനുമുള്ള അശ്രാന്തപരിശ്രമം നടന്നുവരുന്നു. പലയിടത്തും വെള്ളപ്പൊക്കത്തെ തുടർന്ന് പൊതുജനങ്ങൾക്ക് സുരക്ഷാ ഭീഷണിയുള്ളതിനാൽ നിരവധി ഹൈ ടെൻഷൻ ലൈനുകളും ട്രാൻസ്ഫോർമറുകളും ഓഫ് ചെയ്ത് വയ്ക്കേണ്ട സ്ഥിതിയുണ്ട്.

vachakam
vachakam
vachakam

 അപൂർവ്വം ചിലയിടങ്ങളിൽ ഉപഭോക്താക്കൾ കെ എസ് ഇ ബി ഓഫീസുകളിലെത്തി പ്രശ്നമുണ്ടാക്കുന്നതായി മനസ്സിലാക്കുന്നു. ചിലയിടങ്ങളിൽ ജീവനക്കാരോട് അപമര്യാദയായി പെരുമാറിയതായും പരാതികളുണ്ട്. ജീവനക്കാരുടെ കൃത്യനിർവ്വഹണത്തെയും ആത്മവീര്യത്തെയും തടസ്സപ്പെടുത്തരുത് എന്ന് അഭ്യർത്ഥിക്കുന്നു.

വൈദ്യുതി തടസ്സമുണ്ടാകുമ്പോൾ ഒരു പ്രദേശമാകെ വെളിച്ചമെത്തിക്കുന്ന 11കെ വി ലൈനിലെ തകരാറുകൾ പരിഹരിക്കുന്നതിനാണ് കെ എസ് ഇ ബി മുൻഗണന നൽകുക. തുടർന്ന് ഉപഭോക്താക്കൾക്ക് വൈദ്യുതി എത്തിക്കുന്ന ലോ ടെൻഷൻ ലൈനുകളിലെ തകരാറുകളായിരിക്കും പരിഹരിക്കുക. ശേഷം മാത്രമായിരിക്കും വ്യക്തിഗത പരാതികൾ പരിഹരിക്കുക.

മാന്യ ഉപഭോക്താക്കളുടെ എല്ലാ പരാതികളും സമയബന്ധിതമായി പരിഹരിക്കുവാൻ കെ എസ് ഇ ബി ജീവനക്കാർ പരിശ്രമിക്കുന്നുണ്ട്. ഈ സവിശേഷ സാഹചര്യം മനസ്സിലാക്കി മാന്യ ഉപഭോക്താക്കൾ സഹകരിക്കണമെന്ന് കെ എസ് ഇ ബി അഭ്യർത്ഥിച്ചു.

vachakam
vachakam
vachakam


വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam