വെസ്റ്ബാങ്ക്: അധിനിവേശ വെസ്റ്റ് ബാങ്കിൽ ഇസ്രായേൽ കുടിയേറ്റ കേന്ദ്രങ്ങൾ നിർമ്മിക്കും. സർക്കാർ അനുമതിയില്ലാതെ നിർമ്മിച്ച ഔട്ട്‌പോസ്റ്റുകൾ നിയമവിധേയമാക്കുന്നത് ഉൾപ്പെടെ 22 കുടിയേറ്റ കേന്ദ്രങ്ങൾ നിർമ്മിക്കാനുള്ള പദ്ധതികൾ ഇസ്രായേൽ പ്രഖ്യാപിച്ചതായി അന്താരാഷ്ട്ര മാധ്യമമായ ദി ഗാർഡിയൻ റിപ്പോർട്ട് ചെയ്യുന്നു.
1967 ലെ മിഡിൽ ഈസ്റ്റ് യുദ്ധത്തിലാണ് ഇസ്രായേൽ വെസ്റ്റ് ബാങ്ക് പിടിച്ചെടുത്തത്. അതിനുശേഷം, തുടർച്ചയായ ഇസ്രായേൽ സർക്കാരുകൾ ഈ പ്രദേശത്തിന്മേലുള്ള നിയന്ത്രണം കർശനമാക്കി.
പാലസ്തീനികൾ ഉടമസ്ഥാവകാശം സ്ഥാപിക്കുന്നത് തടയുക എന്നതിനായിരുന്നു ഈ നിയന്ത്രണം. ഇസ്രായേൽ ഈ പ്രദേശങ്ങളെ 'സ്റ്റേറ്റ് ലാൻഡ്' ആയി പ്രഖ്യാപിച്ചിരുന്നു.
ഇസ്രയേല്‍- പലസ്തീന്‍ തര്‍ക്കങ്ങളുടെ പ്രധാന കേന്ദ്രമായി കൂടി വെസ്റ്റ് ബാങ്കിനെ കണക്കാക്കുന്നുണ്ട്. പ്രതിരോധമന്ത്രി ഇസ്രയേല്‍ കാറ്റ്‌സും ധനമന്ത്രി ബെസാലേല്‍ സ്‌മോട്രിച്ചുമാണ് ഈ നീക്കത്തിന് പിന്നില്‍. എന്നാല്‍ ഇത് അന്താരാഷ്ട്ര നിയമപ്രകാരം നിയമവിരുദ്ധവുമാണ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്