ഹോം ഗാർഡ് നാഗരാജനെ ആദരിച്ച് മർകസ് ബോയ്‌സ് സ്‌കൂൾ

AUGUST 11, 2025, 12:15 PM

കാരന്തൂർ: മർകസ് സ്‌കൂൾ സ്റ്റോപ്പിൽ വിദ്യാർത്ഥികളെ കയറ്റാതെ ആളപായമുണ്ടാക്കും വിധം വാഹനമോടിച്ച ബസ്സിനെതിരെ അതിസാഹസികമായി പ്രതിഷേധിക്കുകയും വിഷയം ശ്രദ്ധേയമാക്കുകയും ചെയ്ത കോഴിക്കോട് ട്രാഫിക് യൂണിറ്റിലെ ഹോം ഗാർഡ് നാഗരാജനെ മർകസ് ബോയ്‌സ് സ്‌കൂൾ ആദരിച്ചു. വേറിട്ട ഇടപെടലിലൂടെ വിദ്യാർത്ഥികളുടെ യാത്രാദുരിതം പരിഹരിക്കുന്നതിലും അപകടങ്ങൾ കുറക്കുന്നതിലും നാഗരാജൻ കാണിച്ച ജാഗ്രത ഏറെ പ്രശംസ പിടിച്ചുപറ്റിയിരുന്നു. ഈ സാഹചര്യത്തിലാണ് സ്‌കൂൾ മാനേജ്‌മെന്റും പി.ടി.എയും വിദ്യാർത്ഥികളും ചേർന്ന് അദ്ദേഹത്തെ ആദരിച്ചത്.

ചടങ്ങ് മർകസ് ഡയറക്ടർ സി.പി. ഉബൈദുല്ല സഖാഫി സഖാഫി ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് കെ.കെ. ഷമീം അധ്യക്ഷത വഹിച്ചു. അക്കാദമിക് വിഭാഗം അസോസിയേറ്റ് ഡയറക്ടർ ഉനൈസ് മുഹമ്മദ് അനുമോദന പ്രസംഗം നടത്തി. സ്‌കൂൾ മാനേജ്‌മെന്റിന്റെ അനുമോദനത്തിൽ നാഗരാജൻ സന്തോഷം അറിയിച്ചു.

വിദ്യാർത്ഥികൾ ആരും ഈ പ്രവർത്തി അനുകരിക്കരുതെന്നും പ്രകോപനപരമായി ആരോടും പെരുമാറരുതെന്നും യാത്രാദുരിതം പരിഹരിക്കാൻ പോലീസ് ഡിപ്പാർട്ട്‌മെന്റും അധ്യാപകരും മാനേജ്‌മെന്റും പ്രവർത്തിക്കുന്നുണ്ടെന്നും അദ്ദേഹം മറുപടി പ്രസംഗത്തിൽ പറഞ്ഞു. പ്രിൻസിപ്പൽ മൂസകോയ മാവിലി സ്വാഗതവും, ഹെഡ്മാസ്റ്റർ പി മുഹമ്മദ് ബശീർ നന്ദിയും പറഞ്ഞു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam