തൃശ്ശൂർ : വിയ്യൂർ സെൻട്രൽ ജയിലിൽ നിരാഹാര സമരത്തിലിരിക്കുന്ന മാവോയിസ്റ്റ് രൂപേഷിനെ മെഡിക്കൽ കോളജിലേക്ക് മാറ്റും.
ജയിൽ ഡോക്ടർ രാവിലെ നടത്തിയ പരിശോധനയിലാണ് ചികിത്സക്കായി ആശുപത്രിയിലേക്ക് മാറ്റാൻ നിർദ്ദേശം നൽകിയത്.
'ബന്ധിതരുടെ ഓർമ്മക്കുറിപ്പുകൾ' എന്ന നോവലിന് പ്രസിദ്ധീകരണ അനുമതി നിഷേധിച്ചതിനെ തുടർന്ന് കഴിഞ്ഞ മൂന്നുദിവസമായി രൂപേഷ് നിരാഹാര സമരത്തിലായിരുന്നു.
കഴിഞ്ഞ 10 വർഷമായി വിചാരണ തടവുകാരനാണ് മാവോയിസ്റ്റ് രൂപേഷ്. കവി സച്ചിദാനന്ദൻ യുഎപിഎ തടവുകാരനായി കുറച്ചു കാലം ജയിലിൽ കഴിയുന്നു എന്ന പ്രമേയത്തിലാണ് നോവൽ എഴുതിയത്. നോവലിന് സച്ചിദാനന്ദൻ പ്രസിദ്ധീകരണ അനുമതി നൽകിയിരുന്നു.
എന്നാൽ രാഷ്ട്രീയ തടവു ജീവിതം പ്രമേയമായ പുസ്തകം പ്രസിദ്ധീകരിക്കുന്നതിന് ജയിൽ വകുപ്പ് അനുമതി നിഷേധിച്ചതോടെയാണ് പുസ്തകം പുറത്തിറക്കാനാകാത്തത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്