തിരുനാവായയിലെ നാവാ മുകുന്ദ ക്ഷേത്രത്തിന് മുന്നിലുള്ള ഭാരതപ്പുഴയുടെ തീരത്ത് വെച്ച് 2026 ജനുവരി 18 മുതൽ ഫെബ്രുവരി 3 വരെ നടക്കുന്ന കുംഭമേളക്ക് പിന്തുണയുമായി മന്ത്ര (മലയാളി അസോസിയേഷൻ ഓഫ് നോർത്ത് അമേരിക്കൻ ഹിന്ദൂസ്).
മേളയുടെ സംഘാടകരായ ജുന അഖാഡയിലെ മഹാമണ്ഡലേശ്വർ സ്വാമി ആനന്ദവനം ഭാരതിയെ സന്ദർശിച്ചാണ് മന്ത്രയുടെ പിന്തുണ അറിയിച്ചത്.
അമേരിക്കയിലെ മലയാളി ഹിന്ദു സമൂഹത്തിന്റെ പിന്തുണ മന്ത്രയിലൂടെ ലഭിച്ചത് ഗുരു പരമ്പരകളുടെ അനുഗ്രഹം ആയി കരുതുന്നുവെന്നു സ്വാമിജി അറിയിച്ചു.
കേരളീയ ഹൈന്ദവ സമൂഹത്തെ ഒരു കുടക്കീഴിൽ അണിനിരത്തി നടത്തുന്ന കുംഭമേള കാലഘട്ടത്തിന്റെ അനിവാര്യതയാണെന്നും ഈ മഹാമഹത്തിൽ മന്ത്രയുടെ ശക്തമായ സാന്നിധ്യം ഉണ്ടാകുമെന്നും പ്രസിഡന്റ് കൃഷ്ണരാജ് മോഹനൻ അറിയിച്ചു.
മന്ത്രയുടെ വിവിധ കർമപരിപാടികളിൽ സജീവ സാന്നിധ്യം ആയ ഭാരതീയ ധർമ്മ പ്രചാരസഭയുടെ ആചാര്യൻ ഡോ. ശ്രീനാഥ് കാരയാട്ട് കുംഭമേളയോട് അനുബന്ധിച്ച് നടക്കുന്ന രഥയാത്രയ്ക്ക് നേതൃത്വം നൽകും. ഭക്തർക്ക് സൗകര്യങ്ങൾ ഒരുക്കുന്നതിനുള്ള പ്രവർത്തനങ്ങൾ ഉൾപ്പടെ സംഘടന സാന്നിധ്യം അറിയിക്കും. പ്രസിഡന്റ് ഉൾപ്പടെയുള്ള ഭാരവാഹികൾ കുംഭമേളയിൽ പങ്കെടുക്കും.
അമേരിക്കൻ മലയാളികളെ മേളയുടെ പ്രാധാന്യം ബോധ്യപ്പെടുത്തി അവരുടെ സാന്നിധ്യം മന്ത്ര ഉറപ്പാക്കും.
ഹരിദ്വാർ, ഉജ്ജയിൻ, നാസിക്, പ്രയാഗ്‌രാജ് തുടങ്ങിയ പുണ്യസ്ഥലങ്ങളിൽ മാത്രം നടക്കാറുള്ള ഈ മഹാതീർത്ഥാടനത്തിന് ഇനി മലപ്പുറത്തെ തിരുനാവായയും സാക്ഷിയാകും.
രാജ്യത്തെ ഏറ്റവും വലിയ സന്യാസ സമൂഹമായ ജുന അഖാഡയാണ് കേരളത്തിലെ കുംഭമേളയ്ക്കും നേതൃത്വം നൽകുന്നത്.
രഞ്ജിത് ചന്ദ്രശേഖർ
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
