തിരുവനന്തപുരം: കേരളത്തിന്റെ വികസന കുതിപ്പിനെ കേന്ദ്രസർക്കാർ ബോധപൂർവ്വം തടയുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.
അനർഹമായതൊന്നും കേരളം ആവശ്യപ്പെടുന്നില്ലെന്നും നാടിന്റെയും ജനതയുടെയും അതിജീവനത്തിനായുള്ള പോരാട്ടത്തിലാണ് സർക്കാരെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
ഭരണഘടനാപരമായ അവകാശങ്ങൾ പോലും തട്ടിപ്പറിക്കുന്ന അസാധാരണ സാഹചര്യമാണ് നിലവിലുള്ളതെന്നും മുഖ്യമന്ത്രി പറഞ്ഞു.
കേരളത്തോട് കേന്ദ്രം കാണിക്കുന്നത് പകപോക്കൽ രാഷ്ട്രീയമാണെന്നും സംസ്ഥാനത്തിന്റെ മുന്നോട്ടുപോക്ക് തടയാനുള്ള ഹീനമായ നീക്കങ്ങൾക്കെതിരെ ഒറ്റക്കെട്ടായി ശബ്ദമുയർത്താൻ ചില വിഭാഗങ്ങൾ തയ്യാറാകുന്നില്ലെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
