ഐഎസ്ആര്‍ഒ പിഎസ്എല്‍വി-സി62 / ഇഒഎസ്-എന്‍1 വിക്ഷേപണം ഇന്ന്  

JANUARY 11, 2026, 10:12 PM

ശ്രീഹരിക്കോട്ട: ഐഎസ്ആര്‍ഒ പിഎസ്എല്‍വി-സി62 / ഇഒഎസ്-എന്‍1 (PSLV-C62 / EOS-N1 Mission) വിക്ഷേപണം ഇന്ന് നടത്തും. 

ഡിആര്‍ഡിഒ നിര്‍മ്മിച്ച ഭൗമ നിരീക്ഷണ ഉപഗ്രഹമായ അന്വേഷയടക്കം (Anvesha) 16 പേ ലോഡുകളെ ഈ യാത്രയില്‍ പിഎസ്എല്‍വി ബഹിരാകാശത്തേക്ക് അയക്കും. 

2026-ലെ ഇസ്രോയുടെ ആദ്യ വിക്ഷേപണം കൂടിയായ പിഎസ്എല്‍വി-സി62 ദൗത്യം രാവിലെ 10.17-നാണ് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്പേസ് സെന്‍ററിലെ ഒന്നാം നമ്പര്‍ ലോഞ്ച് പാഡിൽ നിന്ന് കുതിച്ചുയരുക. പിഎസ്എല്‍വിയുടെ കഴിഞ്ഞ വർഷത്തെ പരാജയ ശേഷമുള്ള ആദ്യ ദൗത്യമാണിത്. 

vachakam
vachakam
vachakam

 2025 മേയ് മാസം പതിനെട്ടാം തീയതിയായിരുന്നു പരാജയപ്പെട്ട പിഎസ്എൽവി-സി61 വിക്ഷേപണം. റോക്കറ്റിന്‍റെ മൂന്നാംഘട്ടത്തിലെ സാങ്കേതിക പ്രശ്നമായിരുന്നു അന്ന് ദൗത്യം പൂര്‍ത്തിയാക്കുന്നതില്‍ വില്ലനായത്.

പിഎസ്എൽവി-സി61 വിക്ഷേപണത്തിന്‍റെ പരാജയ പഠന റിപ്പോർട്ട് ഇസ്രോ പുറത്തുവിട്ടിട്ടില്ലെങ്കിലും ഇനിയൊരിക്കലും ആ പ്രശ്‌നം ആവർത്തിക്കില്ലെന്നാണ് ഐഎസ്ആര്‍ഒ വൃത്തങ്ങൾ പറയുന്നത്.  

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam