മാന്നാർ: മുൻവൈരാഗ്യത്തിന്റെ പേരിൽ സ്ത്രീയെ വെട്ടിയും കുത്തിയും കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ പ്രതിക്ക് ഏഴ് വർഷം കഠിന തടവും 10,000 രൂപ പിഴയും വിധിച്ചു കോടതി.ചെങ്ങന്നൂർ അസിസ്റ്റന്റ് സെഷൻസ് കോടതി ജഡ്ജി വീണ വി എസ് ആണ് മാന്നാർ കുട്ടമ്പേരൂർ പ്ലാമൂട്ടിൽ വീട്ടിൽ ജിജിമോനെ (62) ശിക്ഷിച്ചത്.
2022 മെയ് 13 നാണ് കേസിനാസ്പദമായ സംഭവം നടന്നത്.കുട്ടമ്പേരൂർ ആറിന് മുകളിൽ കൂടി വെള്ളം പോകുന്നതിനായി സ്ഥാപിച്ചിട്ടുള്ള കനാലിന്റെ താഴെയുള്ള കോൺക്രീറ്റ് പ്ലാറ്റ്ഫോമിൽ വെച്ചായിരുന്നു പ്രതി സ്ത്രീയെ ആക്രമിച്ചത്.
മാന്നാർ പൊലീസ് ഇൻസ്പെക്ടർ ഹരോൾഡ് ജോർജാണ് കേസിൽ എഫ്ഐആർ രജിസ്റ്റർ ചെയ്തത്. തുടർന്ന് പൊലീസ് ഇൻസ്പെക്ടറായിരുന്ന ജി സുരേഷ് കുമാർ കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
