സ്ഥിരമായി മകളെ ക്രൂരമായും മര്‍ദ്ദിക്കുന്നത് കണ്ട് സഹികെട്ട പിതാവ് മരുമകനെ വെട്ടി 

APRIL 12, 2026, 10:46 AM

തിരുവനന്തപുരം: സ്ഥിരമായി മകളെ  മര്‍ദ്ദിക്കുന്നത് കണ്ട് സഹികെട്ട പിതാവ് മരുമകനെ വെട്ടി.

മരുമകന്‍ പത്തുകാണി കടയാറവീട്ടില്‍ മോജോ (30)യെ ഗുരുതരമായി പരിക്കേറ്റതിനെത്തുടർന്ന് കാരക്കോണം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 

കൂട്ടപ്പു ചരിവ്വിള സോജീ ഭാവനില്‍ ടി. ദാസ്(61)ആണ് മരുമകനെ വെട്ടി വീഴ്ത്തിയത്. 

vachakam
vachakam
vachakam

 മകളെ ആക്രമിക്കുന്നത് സ്ഥിരമായി കാണാറുള്ള ദാസ് നിരവധി തവണ മോജോക്ക് താക്കീത് നല്‍കിയിരുന്നു. 

ഇതൊന്നും വകവയ്ക്കാതെയാണ് കഴിഞ്ഞ ദിവസം രാത്രി മദ്യലഹരിയില്‍ മകളെ വീണ്ടും ഇയാൾ ക്രൂരമായി മര്‍ദ്ദിക്കുന്നത് കണ്ടത്. ഇതോടെ നിയന്ത്രണം വിട്ടാണ് ദാസ് മോജോയെ വെട്ടി വീഴ്ത്തിയത്. മകളുടെ നിലവിളി കേട്ട് പ്രദേശവാസികള്‍ ഓടി കൂടിയപ്പോഴാണ് സംഭവം പുറത്തറിയുന്നത്.  

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam