ആലപ്പുഴ: സുഹൃത്തിനെ ഫോണിലൂടെ വിളിച്ചുവരുത്തി വെട്ടിപ്പരിക്കേല്പിച്ച കേസിൽ ഒളിവിൽ കഴിഞ്ഞിരുന്ന പ്രതി പിടിയിൽ. 2026 ഓഗസ്റ്റ് 29-ന് രാത്രി പതിനൊന്നരയോടെ പാതിരാപ്പള്ളി പടിഞ്ഞാറെ ജങ്ഷന് തെക്കുവശമുള്ള ഇറച്ചിക്കടയുടെ പടിഞ്ഞാറുവശത്തെ ഇടവഴിയിൽവെച്ചായിരുന്നു കേസിനാസ്പദമായ സംഭവം.
മാരാരിക്കുളം പഞ്ചായത്ത് 12-ാം വാർഡിൽ പുത്തൻപുരയ്ക്കൽ വീട്ടിൽ അഭിജിത്താണ് ആലപ്പുഴ നോർത്ത് പൊലീസിന്റെ പിടിയിലായത്.
സുഹൃത്തായ അനിലിനെ ഫോണിൽ വിളിച്ച് സ്ഥലത്തെത്തിച്ചശേഷം അസഭ്യം പറയുകയും കൈയിൽ കരുതിയിരുന്ന ആയുധം ഉപയോഗിച്ച് തലയ്ക്കും ഇടതുതോളിനും വെട്ടി ഗുരുതരമായി പരിക്കേല്പിക്കുകയുമായിരുന്നു.
സംഭവത്തിനുശേഷം സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ഒളിവിൽ കഴിഞ്ഞ പ്രതിയെ മാന്നാർ പൊലീസ് സ്റ്റേഷൻ പരിധിയിൽനിന്നാണ് പിടികൂടിയത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
