കണ്ണൂർ: സംസ്ഥാനത്തുണ്ടായ മഴക്കെടുതിയില്‍ ഇതുവരെ ഏഴ് പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്. മഴക്കെടുതിയില്‍ കൊല്ലം പട്ടാഴിയിൽ മരം ഒടിഞ്ഞ് വീണ് ഗൃഹനാഥൻ മരിച്ചു.
മൈലാടുംപാറ സ്വദേശി ബൈജു വർഗ്ഗീസാണ് (52) മരിച്ചത്. ബൈജു വര്‍ഗീസിന്‍റെ പുരയിടത്തിലെ നിരവധി മരങ്ങള്‍ കാറ്റില്‍ ഒടിഞ്ഞുവീണത്. ഇതിന്‍റെ ചില്ലകള്‍ വെട്ടിമാറ്റാനായി പോയതായിരുന്നു ബൈജു.
രാത്രിയായിട്ടും വീട്ടില്‍ തിരിച്ചെത്താത്തതിനെ തുടര്‍ന്ന് അന്വേഷിച്ച് ചെന്നപ്പോഴാണ് ബോധരഹിതമായി കിടക്കുന്ന ബൈജുവിനെ കണ്ടെത്തിയത്. ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
ചില്ലകള്‍ വെട്ടിമാറ്റുന്നതിനിടെ ദേഹത്തേക്ക് വീണാകാം മരണമെന്നാണ് നിഗമനം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്