കാസർകോട്: വിവാഹ ക്ഷണക്കത്തിലെ മേൽവിലാസം നോക്കി മോഷണം. വീട്ടിലുള്ളവരെ കത്തി കാണിച്ച് ഭീഷണിപ്പെടുത്തി വയോധികയുടെ സ്വർണ്ണം കവർന്ന കേസിൽ പ്രതി പിടിയിൽ.
ചീമേനിയിൽ ഏപ്രിൽ 12 നാണ് കേസിനാസ്പദമായ സംഭവം നടന്നത്. പട്ടോളി തൊടുവളത്തെ നാരായണിയുടെ മുക്കാൽ പവൻ വരുന്ന സ്വർണ്ണ കമ്മലാണ് കത്തി കഴുത്തിൽ വെച്ച് ഭീഷണിപ്പെടുത്തി മോഷ്ടാവ് കവർന്നത്. ഗുജറാത്ത് സ്വദേശി ബക്സു അലിയെയാണ് അന്വേഷണസംഘം പിടികൂടിയത്.
നാരായണിയുടെ പേരക്കുട്ടിയുടെ വിവാഹത്തിനായി കുടുബാംഗങ്ങളെല്ലാം പോയ സമയത്തായിരുന്നു കവർച്ച. നാരായണി മാത്രമാണ് വീട്ടിലുണ്ടായിരുന്നത്.
സ്‌കൂട്ടറിൽ വീട്ടിലെത്തിയ പ്രതി വെള്ളം ചോദിച്ചു. വെള്ളമെടുക്കാൻ പോയപ്പോൾ വീടിനകത്ത് കയറിയ പ്രതി മേശയിലുണ്ടായിരുന്ന 3000 രൂപ കൈക്കലാക്കി. യുവാവിൻ്റെ പെരുമാറ്റത്തിൽ സംശയം തോന്നിയ നാരായണി തന്ത്രപരമായി കഴുത്തിലുണ്ടായ സ്വർണ്ണമാല ഒളിപ്പിച്ചു വച്ചിരുന്നു.
തുടർന്ന് പ്രതി കത്തി കഴുത്തിൽ വെച്ച് ഭീഷണിപ്പെടുത്തി സ്വർണ്ണക്കമ്മൽ ഊരി വാങ്ങി രക്ഷപ്പെടുകയായിരുന്നു. രണ്ടുമാസത്തിലേറെ നീണ്ട അന്വേഷണത്തിൽ ശാസ്ത്രീയമായ തെളിവുകൾ ശേഖരിച്ചാണ് പോലീസ് പ്രതിയിലേക്ക് എത്തിയത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
