എംഡിഎംഎയും കഞ്ചാവുമായി യുവാവും യുവതിയും പിടിയില്‍

APRIL 24, 2026, 2:30 AM

കോഴിക്കോട്: ഉള്ളിയേരി മൊടക്കല്ലൂരില്‍ എംഡിഎംഎയും കഞ്ചാവുമായി യുവതിയും യുവാവും പിടിയില്‍. 

മൊടക്കല്ലൂര്‍ മലബാര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിക്ക് സമീപത്തെ ബ്ലൂ മെറീഡിയന്‍ അപ്പാര്‍ട്ട്‌മെന്റിലെ രണ്ടാം നിലയിലെ മുറിയില്‍ നിന്നുമാണ് ഇരുവരെയും പിടികൂടിയത്.

കോഴിക്കോട് പേരാമ്പ്ര മരുതേരി സ്വദേശി കാരപ്പൊയില്‍ ഫിറോസ്(29), പയ്യന്നൂര്‍ പെരിങ്ങോം സ്വദേശിനി ഹരിവിലാസം വീട്ടില്‍ ശീതല്‍ ശിവദാസ് (21) എന്നിവരെയാണ് ബാലുശ്ശേരി എക്‌സൈസ് സംഘം പിടികൂടിയത്. 

vachakam
vachakam
vachakam

ഇവരില്‍ നിന്നും 11.83 ഗ്രാം എംഡിഎംഎയും 5.44 ഗ്രാം കഞ്ചാവും കണ്ടെടുത്തിട്ടുണ്ട്. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ രാസലഹരി വില്‍പനക്ക് നേതൃത്വം നല്‍കുന്ന സംഘത്തിലെ പ്രധാനികളാണ് ഇവരെന്ന് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.  

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam