മലപ്പുറത്ത് വിദ്യാര്‍ഥിക്ക് സീനിയര്‍ വിദ്യാര്‍ഥികളുടെ ക്രൂരമര്‍ദനം

JULY 26, 2024, 11:40 AM

മലപ്പുറം: മലപ്പുറത്ത് സീനിയർ വിദ്യാർത്ഥികള്‍ ജൂനിയർ വിദ്യാർത്ഥിയെ ക്രൂരമായി മർദിച്ചതായി പരാതി. റാ 

ഈ മാസം 18നാണ് വിദ്യാർത്ഥിക്ക് മർദനമേറ്റത്. കിഴിശ്ശേരി മുണ്ടംപറമ്പിലെ റീജനല്‍ കോളേജ് രണ്ടാം വർഷ വിദ്യാർത്ഥി കെ മുഹമ്മദ്‌ നിഹാല്‍ (20) എന്ന വിദ്യാർത്ഥിക്കാണ് മർദനമേറ്റത്.

ഇതേ കോളേജിലെ മൂന്നാം വർഷ വിദ്യാർത്ഥികളാണ് നിഹാലിനെ ക്രൂരമായി മർദിച്ചത്.

vachakam
vachakam
vachakam

വൈകീട്ട് കോളേജ് വിട്ട് വീട്ടിലേക്ക് ബൈക്കില്‍ പോവുകയായിരുന്ന നിഹാലിനെ സീനിയർ വിദ്യാർത്ഥികള്‍ മുണ്ടംപ്പറമ്ബ് അങ്ങാടിയില്‍ വെച്ച്‌ തടഞ്ഞ് വെക്കുകയായിരുന്നു. പിന്നാലെ ചാവി കൊണ്ട് മുഖത്തും തലക്കും കുത്തി പരുക്കേല്‍പ്പിക്കുകയുമായിരുന്നു.

മർദ്ദനത്തില്‍ വിദ്യാർഥിയുടെ തലപൊട്ടി നാല് തുന്നലുണ്ട്. സംഭവത്തെ തുടർന്ന് പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.  

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam