നിലമ്പൂർ: നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ സ്ഥാനാർഥിത്വം ലഭിക്കാത്തതിൽ തനിക്ക് ഒരു മോഹഭംഗവും ഇല്ലെന്ന് വിഎസ് ജോയി. കോൺഗ്രസിനോട് കൈ കോർത്ത പിവി അൻവർ സ്ഥാനാർത്ഥിയായി ജോയിയെ നിർദ്ദേശിച്ചിരുന്നു.
എന്നാൽ ആര്യാടൻ മുഹമ്മദിൻറെ മകനും കോൺഗ്രസ് നേതാവുമായ ആര്യാടൻ ഷൌക്കത്തിനെയാണ് കോൺഗ്രസ് നിലമ്പൂരിൽ സ്ഥാനാർത്ഥിയായി തീരുമാനിച്ചത്.
സ്ഥാനാർത്ഥിയെ ഒരു ഫോൺ കോളിൽ അറിയിച്ചാൽ ഉൾക്കൊള്ളുന്ന ആളാണ് താൻ. പാർട്ടിക്ക് ഒരു പ്രതിസന്ധിയും പ്രയാസവും ഉണ്ടാക്കില്ലെന്നും ജോയ് പറഞ്ഞു.
നിലമ്പൂരിൽ സ്ഥാനാർത്ഥിയായി പരിഗണിച്ചത് തന്നെ വലിയ അംഗീകാരമായാണ് ഞാൻ കരുതുന്നത്. ചെറുപ്രായത്തിൽ എന്നെ വലിയ ഉത്തരവാദിത്തങ്ങൾ ഏല്പിച്ചതിൽ തൃപ്തനാണെന്നും അദ്ദേഹം പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്