ഐപിഎസ് തലപ്പത്ത് അഴിച്ചുപണി

JUNE 11, 2026, 9:09 PM

 തിരുവനന്തപുരം: ഐപിഎസ് തലപ്പത്ത് അഴിച്ചുപണി. പി വിജയന് ക്രമസമാധാന ചുമതലയുളള എഡിജിപിയായാണ് നിയമനം.

 ദിനേന്ദ്ര കശ്യപിനെ ഇന്റലിജന്‍സ് മേധാവിയായി നിയമിച്ചു. ബല്‍റാം കുമാര്‍ ഉപാധ്യായയെ സായുധ പൊലീസ് ബറ്റാലിയന്‍ എഡിജിപിയായും അരുണ്‍ ബി കൃഷ്ണയെ തിരുവനന്തപുരം കമ്മീഷണറായും നിയമിച്ചു. ഇന്റലിജന്‍സ് ഐജി ആയി ആര്‍ നിശാന്തിനിയ്ക്കാണ് നിയമനം.

 എസ് ശ്രീജിത്തിനെ ജയില്‍ മേധാവിയായി നിയമിച്ചു. എച്ച് വെങ്കടേഷിന് ഇനി ക്രൈംബ്രാഞ്ച് മേധാവി സ്ഥാനം മാത്രമാണ് ഉണ്ടാവുക. ക്രമസമാധാന ചുമതലയുളള എഡിജിപി സ്ഥാനത്തുനിന്ന് വെങ്കടേഷിനെ മാറ്റി. 

vachakam
vachakam
vachakam

  ഹര്‍ഷിത അട്ടല്ലൂരിയെ പൊലീസ് ആസ്ഥാനത്തെ ഐജിയായി നിയമിച്ചു. എ പി ഷൗക്കത്തലിയാണ് പുതിയ കോഴിക്കോട് കമ്മീഷണര്‍. കെ കാര്‍ത്തിക്കിനെ തൃശൂര്‍ ഡിഐജി ആയി നിയമിച്ചു. യതീഷ്ചന്ദ്ര ഐപിഎസിനെ എറണാകുളം റേഞ്ച് ഡിഐജിയായും മെറിന്‍ ജോസഫിനെ കോഴിക്കോട് റൂറല്‍ പൊലീസ് മേധാവിയായും നിയമിച്ചു. 

 ബി വി വിജയ ഭാരത് റെഡ്ഡിയാണ് പുതിയ കണ്ണൂര്‍ സിറ്റി പൊലീസ് കമ്മീഷണര്‍. സാബു മാത്യുവിനെ കോട്ടയം ജില്ലാ പൊലീസ് മേധാവിയായും വിഷ്ണു പ്രദീപ് ടി കെയെ ആലപ്പുഴ ജില്ലാ പൊലീസ് മേധാവിയായും അബ്ദുള്‍ റാഷി എയെ പാലക്കാട് ജില്ലാ പൊലീസ് മേധാവിയായും എസ് ദേവ മനോഹറിനെ വയനാട് ജില്ലാ പൊലീസ് മേധാവിയായും നിധിന്‍രാജിനെ കാസര്‍കോട് ജില്ലാ പൊലീസ് മേധാവിയായും നിയമിച്ചു. ബി കൃഷ്ണകുമാറിനെയാണ് റെയില്‍വേ എസ്പിയായി നിയമിച്ചത്. 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam