മംഗലപുരം മുൻ ഏരിയ സെക്രട്ടറി മധു മുല്ലശേരി ബിജെപിയിലേക്ക് 

DECEMBER 3, 2024, 6:39 AM

തിരുവനന്തപുരം : സിപിഎം മംഗലപുരം മുൻ ഏരിയ സെക്രട്ടറി മധു മുല്ലശേരി ബിജെപിയിലേക്ക്. ഇന്നലെ രാത്രി വൈകി മധു മുല്ലശ്ശേരി ബിജെപി സംസ്ഥാന നേതൃത്വവുമായി ചർച്ച നടത്തിയിരുന്നു. ഇന്ന് രാവിലെ 11 മണിക്ക് ബിജെപി നേതാക്കൾ മധുവിന്റെ വീട്ടിലേക്ക് എത്തും. ഔദ്യോഗികമായി ക്ഷണിക്കും. 

 തിരുവനന്തപുരത്ത് മംഗലപുരം ഏര്യാകമ്മിറ്റിയിലെ വിഭാഗീയതയിൽ അച്ചടക്ക നടപടി സ്വീകരിക്കാനിരിക്കെയാണ് ബിജെപി പ്രവേശനം.

സാമ്പത്തികവും സംഘടാവിരുദ്ധവുമായ പരാതികളുടെ നിഴലിൽ നിൽക്കുന്ന ഏരിയാ സെക്രട്ടറിയായിരുന്നു മുല്ലശ്ശേരി മധു. 

vachakam
vachakam
vachakam

മൂന്നാം ഊഴം നൽകേണ്ടതില്ലെന്ന് ജില്ലാ നേതൃത്വം നേരത്തെ തന്നെ കണക്കാക്കിയിരുന്നു. അഭിപ്രായ വോട്ടെടുപ്പിൽ പരാജയപ്പെട്ടതോടെയാണ് മുല്ലശ്ശേരി മധു സമ്മേളനത്തിൽ നിന്നും തുടർന്ന് പാർട്ടിയിൽ നിന്നും പടിയിറങ്ങിയത്. 

അതേസമയം, തനിക്കെതിരെ ആരോപണമുന്നയിച്ച സിപിഎം വിട്ട മുല്ലശേരി മധുവിനെതിരെ സിപിഎം ജില്ലാ സെക്രട്ടറി വി. ജോയി നിയമ നടപടി സ്വീകരിക്കും. സിവിലായും  ക്രിമിനലായും കേസ് നൽകും. ഇന്നലെ ചേർന്ന ജില്ലാ സെക്രട്ടറിയേറ്റ് നിയമ നടപടി സ്വീകരിക്കാൻ അനുമതി നൽകി. മധുവിനെതിരായ പാർട്ടി അച്ചടക്ക നടപടിയും ഇന്നുണ്ടാകും. 


vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam