ത​ദ്ദേശ തെരഞ്ഞെടുപ്പ്: കൊട്ടിക്കലാശം ടൗണുകളില്‍ നടത്താന്‍ പാടില്ല

DECEMBER 2, 2025, 10:08 AM

മലപ്പുറം: തെരഞ്ഞെടുപ്പിന്റെ സമാധാനപരമായ നടത്തിപ്പിനും കൊട്ടിക്കലാശം നല്ല രീതിയിൽ അവസാനിപ്പിക്കുന്നതിനും വേണ്ടി മലപ്പുറം ഡി.വൈ.എസ്.പി കെ.എം. ബിജുവിന്റെ നേതൃത്വത്തിൽ യോഗം ചേർന്നു. തദ്ദേശ തെരഞ്ഞെടുപ്പിന്റെ പരസ്യപ്രചാരണം അവസാനിക്കുന്ന ദിവസത്തെ കൊട്ടിക്കലാശം ടൗണുകളിൽ നടത്താൻ പാടില്ല. പ്രചാരണ പരിപാടി നടത്തുന്നുണ്ടെങ്കിൽ അതത് വാർഡുകളിൽ ഒതുങ്ങണം. മലപ്പുറം സബ് ഡിവിഷൻ പോലീസ് ഓഫീസിനു കീഴിലുള്ള മലപ്പുറം,വേങ്ങര,മഞ്ചേരി,കോട്ടക്കൽ പൊലീസ് സ്റ്റേഷനുകളിലെ വിവിധ രാഷ്ട്രീയ പാർട്ടി നേതാക്കൾ യോഗത്തിൽ പങ്കെടുത്തു. 

 യോഗത്തിലെ തീരുമാനങ്ങൾ: 

•വാഹനങ്ങൾക്കും പൊതു ജനങ്ങൾക്കും തടസ്സമുണ്ടാക്കുന്ന വിധത്തിൽ റോഡ് ബ്ലോക്ക് ചെയ്ത് പരിപാടികൾ സംഘടിപ്പിക്കുവാൻ പാടില്ല.

vachakam
vachakam
vachakam

•പ്രകടനങ്ങൾ, ജാഥകൾ എന്നിവ നടത്തുന്ന അവസരത്തിൽ ഉത്തരവാദപ്പെട്ട നേതാക്കൾ  അതിനോടൊപ്പം ഉണ്ടാകേണ്ടതും ഒരുതരത്തിലുമുള്ള അക്രമസംഭവങ്ങൾ നടക്കുന്നില്ലെന്ന് ഉറപ്പ് വരുത്തേണ്ടതുമാണ്. ഇതിനു പാർട്ടിനേതാക്കൾ തമ്മിൽ പരസ്പര ധാരണ ഉണ്ടാകണം.

•ഡി.ജെ വാഹനങ്ങൾ, പ്രചാരണ വാഹനങ്ങൾ എന്നിവ അനുമതിയില്ലാതെ പുറത്തിറങ്ങുന്നത് ശ്രദ്ധയിൽ പെട്ടാൽ നടപടി സ്വീകരിക്കും.

•വാഹനങ്ങളിൽ നിയമപ്രകാരമല്ലാതെ രൂപമാറ്റം വരുത്തിയും അലോസരപ്പെടുത്തുന്ന ശബ്ദമുണ്ടാക്കിയും  നടത്തുന്ന പ്രചാരണ പരിപാടികൾ ശ്രദ്ധയിൽ പെട്ടാൽ  ശക്തമായ നിയമ നടപടികൾ സ്വീകരിക്കും.

vachakam
vachakam
vachakam

•മറ്റു പാർട്ടിക്കാർക്കോ, പാർട്ടികൾക്കോ എതിരെ പ്രകോപനപരമായ മുദ്രാവാക്യം മുഴക്കുന്നതും സോഷ്യൽ മീഡിയ വഴി പ്രകോപനപരമായ കാര്യങ്ങൾ പോസ്റ്റ് ചെയ്യുന്നതും പ്രചരിപ്പിക്കുന്നതിലും പൊലീസിന്റെ നിരീക്ഷണം ഉണ്ടാകും. 

•തെരഞ്ഞെടുപ്പിന്റെ സമാധാനപരമായ നടത്തിപ്പിന് പ്രചാരണം അവസാനിക്കുന്ന ദിവസങ്ങളിലും ഇലക്ഷൻ ദിനങ്ങളിലുംകമ്മീഷൻ നിഷ്‌കർഷിച്ചതായ നിയമങ്ങളും സമയക്രമവും കൃത്യമായി പാലിക്കുന്നതിന് ആവശ്യമായ നിർദേശങ്ങൾ പാർട്ടി നേതാക്കൾ അണികൾക്ക് നൽകണം.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam