മൂന്നു ബാറുകൾക്ക് ലൈസൻസ് : എക്സൈസ് കമ്മീഷണറുടെ നിലപാട് തള്ളി എക്സൈസ് മന്ത്രി  

OCTOBER 31, 2026, 7:41 PM

തിരുവനന്തപുരം: മൂന്നു ബാറുകൾക്ക് ലൈസൻസ് അനുവദിച്ചതിൽ ഉദ്യോഗസ്ഥരെ ശരിവച്ചുള്ള എക്സൈസ് കമ്മീഷണറുടെ നിലപാട് തള്ളി എക്സൈസ് മന്ത്രി എം ലിജു. 

മുൻ സർക്കാരിൻറെ ഉത്തരവുകളുടെ ബലത്തിൽ തീരുമാനമെടുക്കുന്ന ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടിയെന്നാണ് മന്ത്രി എം ലിജുവിൻറെ മുന്നറിയിപ്പ്. ബാറുകളുടെ ലൈസൻസ് റദ്ദാക്കുന്നതിൽ സർക്കാർ നിയമോപദേശം തേടി.

നിയമാനുസരണമാണ് ബാർ ലൈസൻസെന്ന കമ്മീഷണറുടെ റിപ്പോർട്ട് തള്ളിക്കൊണ്ടാണ് രണ്ടു ഡെപ്യൂട്ടി കമ്മീഷണർമാരെ സർക്കാർ സസ്പെൻഡ് ചെയ്തത്. 

vachakam
vachakam
vachakam

യുഡിഎഫിൻറെ മദ്യനയത്തിൻറെ ചർച്ചകൾ തുടരുയാണ്. ഇതിനിടയിൽ താൻ അറിയാതെ എറണാകുളത്തെ രണ്ടും കോട്ടയെത്തെ ഒരു ബിയർപാലറിനും വിദേശ മദ്യവിൽപ്പനക്കുള്ള ലൈസൻസ് നൽകിയതാണ് മന്ത്രിയെ പ്രകോപ്പിച്ചത്. 

 ലൈസൻസ് അനുവദിച്ച ഡെപ്യൂട്ടി കമ്മീഷണർമാരായ പികെ സതീഷ്, ഷിബു പിഎൽ എന്നിവരെയാണ് സസ്പെൻഡ് ചെയ്യാൻ മണിക്കൂറുകൾക്കുള്ളിൽ മന്ത്രി നിർദ്ദേശിച്ചു. ഉദ്യോഗസ്ഥർ നിലവിലെ ചട്ട പ്രകാരമാണ് ലൈസൻസ് അനുവദിച്ചെന്ന കമ്മിഷണറുടെ റിപ്പോർട്ട് തള്ളിയാണ് മന്ത്രിയുടെ നീക്കം. സ്റ്റാർ ഹോട്ടലുള്ള ബിയർ വൈൻ ലൈസൻസികൾക്ക് വിദേശ മദ്യവിൽപനാനുമതി നൽകാമെന്നാണ് നിലവിലെ ചട്ടം. ബാർ പൂട്ടിയപ്പോൾ വിദേശ മദ്യവിൽപന ലൈസൻസ് നഷ്ടമായവർക്കാണ് ഇങ്ങനെ നൽകുന്നത്.‌

 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam