ആലപ്പുഴ: കളർകോട് കാറും കെഎസ്ആർടിസി ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മരിച്ച ലക്ഷദ്വീപ് സ്വദേശിയുടെ മൃതദേഹം നാട്ടിലേക്ക് കൊണ്ടു പോകില്ലെന്ന് മരിച്ച വിദ്യാർത്ഥിയുടെ കുടുംബ സുഹ്യത്ത്.
വണ്ടാനം മെഡിക്കൽ കോളേജിൽ ജോയിൻ ചെയ്തിട്ട് ഒന്നരമാസം മാത്രമെ ആയിട്ടുളളൂവെന്നും ഇബ്രാഹിമിൻ്റെ കുടുംബ സുഹൃത്ത് അറിയിച്ചു.
ഇബ്രാഹിമിൻ്റെ മാതാപിതാക്കൾ രാവിലെ വിമാനമാർഗ്ഗം ലക്ഷദ്വീപിൽ നിന്നും തിരിക്കുമെന്നും ഇയാൾ വ്യക്തമാക്കി.
എറണാകുളം മാർക്കറ്റ് പളളിയിലായിരിക്കും സംസ്കാരം നടക്കുകയെന്നും ഇബ്രാഹിമിൻ്റെ കുടുംബ സുഹൃത്ത് അറിയിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്