തിരുവനന്തപുരം: സ്വകാര്യ സൂപ്പർ മാർക്കറ്റിലെ സാധനങ്ങൾ മോഷണംപോയ കേസിൽ ഹെഡ് ക്യാഷ്യർ അറസ്റ്റിൽ.
സൂപ്പർ മാർക്കറ്റിൽ നിന്നും തുണിത്തരങ്ങളും കോസ്മെറ്റിക്സ് ഐറ്റങ്ങളും ഉൾപ്പെടെ 50,000 രൂപവില വരുന്ന സാധനങ്ങൾ ജൂലൈ മാസം മുതൽ ഒക്ടോബർ മാസം വരെയുള്ള കാലയളവിൽ കാണാതായിരുന്നു.
തമിഴ്നാട് തെങ്കാശി വില്ലേജിൽ തെങ്കാശി മാവട്ടം പാവൂർ ചിത്രം വീട്ടിൽ ശാന്തിയുടെ മകൾ പൊൻഷീല (21) ആണ് പിടിയിലായത്.
ഷോപ്പിലെ സ്റ്റോക്ക് ക്ലിയറൻസ് എടുത്തപ്പോഴാണ് കുറവ് കണ്ടത്. തുടർന്ന് ഹോസ്റ്റലിലെ ജീവനക്കാരുടെ ബാഗ് പരിശോധിച്ചപ്പോൾ ഇവരുടെ ബാഗിൽ നിന്നും നിന്നും സാധനങ്ങൾ കണ്ടെടുക്കുകയുമായിരുന്നു.
കഴിഞ്ഞ അഞ്ചുമാസത്തോളമായി ഇവർ സൂപ്പർ മാർക്കറ്റിൽ ജോലി ചെയ്തു വരികയായിരുന്നു .
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്