ഓർഡിനറി ബസുകൾ സിറ്റി ഫാസ്റ്റ് ആക്കിയിട്ടില്ലെന്ന് കെഎസ്ആർടിസി

JUNE 16, 2026, 12:07 AM

തിരുവനന്തപുരം: ഓർഡിനറി ബസുകൾ സിറ്റി ഫാസ്റ്റ് ആക്കിയെന്ന വാർത്ത നിഷേധിച്ച് കെഎസ്ആർടിസി. 

 സ്ത്രീകൾക്ക് സൗജന്യ യാത്ര ഓർഡിനറി ബസുകളിൽ മാത്രമാണുള്ളതെന്നും സിറ്റി ഫാസ്റ്റ് സർവീസുകൾ പദ്ധതിയിൽ ഉൾപ്പെട്ടിട്ടില്ലെന്നും കെഎസ്ആർടിസി വ്യക്തമാക്കി.

പദ്ധതിയിൽ ഉൾപ്പെട്ട ബസുകളിൽ വ്യക്തമായ സ്റ്റിക്കറുകൾ പതിപ്പിച്ചിട്ടുണ്ട്. തിരുവനന്തപുരം നഗരത്തിൽ 384 സിറ്റി ഫാസ്റ്റ് ബസുകൾ സർവീസ് നടത്തുന്നുണ്ടെന്നും കെഎസ്ആർടിസി അറിയിച്ചു.

vachakam
vachakam
vachakam

സിറ്റി ഫാസ്റ്റിന് പ്രത്യേക നിരക്കും പ്രത്യേക സർവീസ് വിഭാഗവുമാണ്. ഓർഡിനറി ബസുകൾ എല്ലാം പഴയതുപോലെ തന്നെ തുടരുന്നു. 

687 ഓർഡിനറി ബസുകളും സർവീസിലുണ്ടെന്നാണ് കണക്ക്. സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന തെറ്റായ വാർത്തകൾ വിശ്വസിക്കരുതെന്നും പ്രിയദർശിനി പദ്ധതിയുമായി ബന്ധപ്പെട്ട വിവരങ്ങൾ നേരത്തേ തന്നെ പൊതുജനങ്ങൾക്ക് നൽകിയിരുന്നുവെന്നും കെഎസ്ആർടിസി വിശദീകരിച്ചു.

 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam