കൊച്ചി: കെഎസ്ആർടിസി ബസ് ടോറസ് ലോറിക്ക് പിന്നിലേക്ക് ഇടിച്ചുകയറി 40 ഓളം പേർക്ക് പരിക്ക്. എരമല്ലൂരിനും ചന്ദിരൂരിനും ഇടയിലാണ് അപകടം നടന്നത്.
അപകടത്തിൻ്റെ കാരണം വ്യക്തമല്ല. പരിക്കേറ്റ 40 ഓളം പേരെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു.
ഇന്ന് പകൽ 11 മണിക്ക് ശേഷമാണ് അപകടം നടന്നത്. പരിക്കേറ്റവരെല്ലാം ബസ് യാത്രികരെന്നാണ് പ്രാഥമിക നിഗമനം. അപകടം നേരിൽ കണ്ട നാട്ടുകാരാണ് ആദ്യം രക്ഷാ പ്രവർത്തനം നടത്തിയത്.
ഇവരിൽ 23 പേരെ എറണാകുളം ലേക്‌ഷോർ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്. പലരുടെയും പരിക്ക് സാരമുള്ളതെന്നാണ് ലേക്‌ഷോർ ആശുപത്രിയിൽ നിന്ന് ലഭിക്കുന്ന പ്രാഥമിക വിവരം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

ഷിക്കാഗോ സെന്റ് മേരീസിൽ വിശുദ്ധ വാര തിരുക്കർമ്മങ്ങൾ അനുഗ്രഹപ്രദമായി
ചർച്ചകൾ പരാജയപ്പെട്ടാൽ ഇറാനെതിരെ അതിശക്തമായ ആക്രമണം; കപ്പലുകൾ സജ്ജമെന്ന് ഡൊണാൾഡ് ട്രംപിന്റെ താക്കീത്
ഇറാൻ ഞങ്ങളെ കബളിപ്പിക്കാൻ നോക്കണ്ട; ഇസ്ലാമാബാദിലേക്ക് പുറപ്പെടും മുൻപ് കർശന മുന്നറിയിപ്പുമായി ജെഡി
അമേരിക്കയിൽ പണപ്പെരുപ്പം കുതിച്ചുയരുന്നു: ഇറാൻ യുദ്ധം ലോക സമ്പദ്വ്യവസ്ഥയെ തകിടം മറിക്കുമോ?