കൊല്ലം: ബാങ്കിലെ ലോക്കറിൽ സൂക്ഷിച്ച 48 പവൻ സ്വർണം കാണാതായെന്ന് പരാതി. പേരൂർ സർവീസ് സഹകരണ ബാങ്കിനെതിരെയാണ് യുവതി രംഗത്ത് വന്നത്.
ഏകദേശം 55 ലക്ഷം രൂപയുടെ സ്വർണം നഷ്ടപ്പെട്ടതെന്നാണ് ഉടമ പേരൂർ സ്വദേശി ധന്യ പറയുന്നത്. കോൺഗ്രസ് ഭരണസമിതിയാണ് ബാങ്കിൻ്റെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്. മുൻ എംഎൽഎ പ്രതാപ വർമ തമ്പാൻ്റെ മകൾ ചൈത്ര തമ്പാൻ ആണ് ബാങ്കിൻ്റെ പ്രസിഡൻ്റ്. ചൈത്ര തമ്പാനുമായി സംസാരിച്ചപ്പോൾ കേസുമായി മുന്നോട്ട് പോയ്ക്കോളൂ എന്ന മറുപടിയാണ് ലഭിച്ചത് എന്നും ധന്യ പറഞ്ഞു.
സ്വർണം നഷ്ടപ്പെട്ടത് അറിഞ്ഞ് ആദ്യം പരാതി നൽകിയപ്പോൾ 10 ദിവസം വരെ എഫ്ഐആർ രജിസ്റ്റർ ചെയ്യാൻ പൊലീസ് തയ്യാറായില്ല. തുടർന്ന് സിറ്റി പൊലീസ് കമ്മീഷണറെ കണ്ട ശേഷമാണ് എഫ്ഐആർ ഇട്ടത്.
ഇതുമായി ബന്ധപ്പെട്ട് കേസിന് ഒന്നും പോകാനുള്ള നിവൃത്തിയില്ലെന്നും സഹായിക്കാൻ ആരും ഇല്ലെന്നും ധന്യ വ്യക്തമാക്കി.
സ്വന്തമായി വീടില്ല. ഇപ്പോൾ ഭർത്താവിൻ്റെ കുടുംബവീട്ടിലാണ് താമസിക്കുന്നത്. ഭാവിയിലേക്ക് എന്തെങ്കിലും ചെയ്യാമല്ലോ എന്ന് വിശ്വസിച്ച് ഇവിടെ കൊണ്ടുവച്ച സ്വർണമാണ് എന്ന് ധന്യ പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
