ദില്ലി: പ്രധാനമന്ത്രിയുടെ വസതിയിലേക്ക് നടത്തിയ മാർച്ചിനിടെ പൊലീസിൽനിന്ന് വലിയ അതിക്രമം നേരിട്ടുവെന്ന് കൊടിക്കുന്നിൽ സുരേഷ് എംപി.
അറസ്റ്റിലായ കൊടിക്കുന്നിൽ സുരേഷ് അടക്കമുള്ള എംപിമാരെ ഗുഡ്ഗാവിന് അടുത്തുള്ള കാപ്പ സേരാ പൊലീസ് സ്റ്റേഷനിലേക്കാണ് മാറ്റിയത്.
പൊലീസ് അതിക്രമത്തിൽ പരിക്കേറ്റിട്ടും ആശുപത്രിയിൽ എത്തിച്ചു വൈദ്യസഹായം ലഭ്യമാക്കുന്നതിന് പകരം നഗരത്തിൽനിന്ന് 40 കിലോമീറ്റർ ഓളം അകലെയുള്ള ഹരിയാന അതിർത്തിയോട് ചേർന്നുള്ള പൊലീസ് സ്റ്റേഷനിലേക്കാണ് കൊണ്ടുപോയതെന്ന് കൊടിക്കുന്നിൽ സുരേഷ് ഫേസ്ബുക്കിലൂടെ അറിയിച്ചു.
പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നിൽ നടത്തിയ പ്രതിഷേധത്തിനിടെ രാഹുൽ ഗാന്ധിയെ അറസ്റ്റ് ചെയ്ത നടപടിയെ കൊടിക്കുന്നിൽ സുരേഷ് ശക്തമായി അപലപിച്ചു.
നീറ്റ് ചോദ്യപേപ്പർ ചോർച്ചയിൽ വിദ്യാർത്ഥികൾക്കൊപ്പം നിന്ന പ്രതിപക്ഷ നേതാവിനെ അറസ്റ്റ് ചെയ്തത് ഭരണകൂട അധികാരത്തിന്റെ നഗ്നമായ ദുരുപയോഗമല്ലാതെ മറ്റൊന്നുമല്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
